Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Nattuvishesham Local News

Ernakulam

ആ​ലു​വ​യി​ൽ എ​ഴു​പ​തോ​ളം മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ

 

ആ​ലു​വ: സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ലു​വ​യി​ൽ മാ​ത്രം ക​ണ്ടെ​ത്തി​യ​ത് 70ഓ​ളം നി​യ​മ ലം​ഘ​ന​ങ്ങ​ൾ . ലൈ​സ​ൻ​സി​ല്ലാ​ത്ത. 50 ഓ​ളം ക​ണ്ട​ക്ട​ർ​മാ​രെ​യും, കാ​മ​റ ഘ​ടി​പ്പി​ക്കാ​ത്ത ബ​സു​ക​ളും, ക​ഞ്ചാ​വു​മാ​യി ബ​സ് ഡ്രൈ​വ​റെ​യും പി​ടി​കൂ​ടി.


എ​ക്സൈ​സും പോ​ലീ​സും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യി ആ​ലു​വ സ്വ​കാ​ര്യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന. ആ​ലു​വ കേ​ന്ദ്രീ​ക​രി​ച്ച് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ വ്യാ​പ​ക​മാ​യില​ഹ​രി​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ചി​ല വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ലെ ചാ​റ്റു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.


എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജ്, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, പി.​കെ. ഗോ​പി, ആ​ലു​വ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എ​ൽ​ദോ പൗ​ലോ​സ്, എ​സ്ഐ​മാ​രാ​യ ന​ന്ദ​കു​മാ​ർ, വി​ഷ്ണു, എ​റ​ണാ​കു​ളം ആ​ർ​ടി​ഒ കെ.​ആ​ർ. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 

District News

മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ക​ട​ൽ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്നു; ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്

വൈ​പ്പി​ൻ: ക​ട​ലി​ൽ​വ​ച്ച് എ​ൻ​ജി​ൻ നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​ന​ഷ്ട​പ്പെ​ട്ട് തീ​ര​ത്തേ​ക്ക് ഒ​ഴു​കി​യ ഫൈ​ബ​ർ വ​ള്ളം ക​ട​ൽ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്നു. വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം


ഒ​സാ​വി​ല കോ​ള​നി​യി​ൽ രാ​ജേ​ഷ് (29), വി​ജ​യ് (29) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ചെ​ല്ലാ​ന​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​ല്ലാ​നം മ​റു​വ​ക്കാ​ട് തീ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. വ​ള്ള​ത്തി​ന്‍റെ ര​ണ്ട് എ​ൻ​ജി​നു​ക​ളും ഒ​രേ​സ​മ​യം ത​ക​രാ​റി​ലാ​കു​ക​യാ​യി​രു​ന്നു.


വി​ഴി​ഞ്ഞ​ത്ത് നി​ന്നെ​ത്തി ഒ​രു മാ​സ​മാ​യി കൊ​ച്ചി​യി​ൽ ത​മ്പ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് ശേ​ഷം തി​രി​കെ നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ​മ​ൽ മാ​താ എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ള്ള​ത്തി​ലെ ആ​റു തൊ​ഴി​ലാ​ളി​ക​ളി​ൽ ര​ണ്ടു​പേ​ർ മാ​ത്ര​മേ വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ബാ​ക്കി നാ​ലു പേ​ർ ബ​സി​നാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്.

District News

പു​ന്നേ​ക്കാ​ട് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി

കോ​ത​മം​ഗ​ലം: കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പു​ന്നേ​ക്കാ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. മു​ന്നൂ​റോ​ളം വാ​ഴ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തെ​ങ്ങു​ക​ളും, റ​ബ​ർ മ​ര​ങ്ങ​ളും, ക​വു​ങ്ങു​ക​ളും, മ​റ്റ് ഫ​ല വൃ​ക്ഷ​ങ്ങ​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്.


കീ​രം​പാ​റ ചേ​ല​മ​ല ഭാ​ഗ​ത്ത് ഒ​രാ​ഴ്ച​യാ​യി എ​ല്ലാ ദി​വ​സ​വും കാ​ട്ടാ​ന​ക​ൾ രാ​ത്രി​യി​ൽ എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​റ​വ​ല​ക്കു​ടി​യി​ൽ പോ​ൾ മാ​ത്യു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച് തി​ന്നു മെ​തി​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.


പ്ര​ദേ​ശ​ത്ത് മൂ​ന്നാ​ന​ക​ളാ​ണ് സ്ഥി​ര​മാ​യി എ​ത്തു​ന്ന​ത്. ഒ​രു മാ​സം മു​മ്പ് കാ​ട്ടാ​ന​ക​ളെ വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് നി​ന്നു തു​ര​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി വീ​ണ്ടും ഈ ​മൂ​ന്നാ​ന​ക​ൾ തി​രി​ച്ചെ​ത്തി വീ​ണ്ടും ഇ​വി​ടെ ത​മ്പ​ടി​ച്ച് ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.
വീ​ടി​ന്‍റെ മു​റ്റ​ത്തു വ​രെ​യെ​ത്തു​ന്ന ആ​ന​ക​ൾ മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​ര​ക്കെ പ​രാ​തി​യു​മു​ണ്ട്.

District News

മ​ർ​ദ​ന​മേ​റ്റ് ഭാ​ര്യ മ​രി​ച്ചു, ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

പ​റ​വൂ​ർ: മ​ദ്യ​പാ​നി​യാ​യ ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ഭാ​ര്യ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ലാ​യി. വെ​ടി​മ​റ തോ​പ്പി​ൽ​പ​റ​മ്പി​ൽ കോ​മ​ള​മാ(58)​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ഉ​ണ്ണി​ക്കൃ​ഷ്‌​ണ​നെ (65) പോ​ലീ​സ് വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സം​ഭ​വം.


മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ കോ​മ​ള​വു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ത​ല​ക്ക് ശ​ക്തി​യാ​യി അ​ടി​ക്കു​ക​യും ചെ​യ്തു. അ​ടി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ചെ​ന്ന ഇ​വ​രു​ടെ മാ​ന​സി​ക ദൗ​ർ​ബ​ല്യ​മു​ള്ള മ​ക​ൻ ഷി​ബു​വി​നും മ​ർ​ദ​ന​മേ​റ്റു. ഷി​ബു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ണ്ണി​ക്കൃ​ഷ്‌​ണ​ൻ കോ​മ​ള​ത്തെ അ​ടി​ച്ച​തെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത്ത​ര​മൊ​രു വ​ടി വീ​ട്ടി​ൽ നി​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ര​ക്ത​പ്പാ​ടു​ക​ൾ ഉ​ള്ള ക​ട്ടി​യു​ള്ള ഒ​രു വി​റ​കി​ന്‍റെ ക​ഷ​ണം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​ടി​യേ​റ്റു വീ​ണ കോ​മ​ള​ത്തെ ഉ​ട​നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.


പോ​ലീ​സി​നെ ക​ണ്ടു വീ​ടി​ന്‍റെ പി​ൻ​വാ​തി​ലി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഉ​ണ്ണി​ക്കൃ​ഷ്ണ​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ചു​മ​ട്ട് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന് ഇ​പ്പോ​ൾ കൂ​ലി​പ്പ​ണി​യാ​ണ്. ഇ​യാ​ൾ വീ​ട്ടി​ൽ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.


ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ മു​ന്പ് അ​റ​സ്റ്റ് ചെ​യ്‌​തു റി​മാ​ൻ​ഡ്‌ ചെ​യ്തി​ട്ടു​ണ്ടെ​ന്നു മു​ന​മ്പം ഡി​വൈ​എ​സ്‌​പി എ​സ്. ജ​യ​കൃ​ഷ്‌​ണ​ൻ പ​റ​ഞ്ഞു.
പ​റ​വൂ​ർ താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. സം​സ്കാ​രം പി​ന്നീ​ട്. മ​ക​ൾ: ഷോ​ബി.

 

District News

ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മം: പ്ര​തി കുടുങ്ങി‍

കൊ​ച്ചി: യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. മ​ല​പ്പു​റം എ​ട​പ്പാ​ള്‍ പെ​രി​ഞ്ഞി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ജി​ത്താ(25)​ണ് ക​ട​വ​ന്ത്ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.


ഇ​യാ​ള്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. സെ​ക്യൂ​രി​റ്റി ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നെ​ന്ന പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ വാ​ങ്ങി​യെ​ടു​ത്ത പ്ര​തി ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി ഇ​വ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലും മ​റ്റും അ​പ്‌​ലോ​ഡ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.പ്ര​തി​യെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നുമാണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

13 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ പിടിയി​ൽ


കൊ​ച്ചി/​കോ​ത​മം​ഗ​ലം: ര​ണ്ടു വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി 14 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ അ​റ​സ്റ്റി​ലാ​യി. എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ല്‍ 11 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യും കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ഇ​രു​മ​ല​പ്പ​ടി​യി​ൽ ര​ണ്ടു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

\
ഒ​ഡീ​ഷ കാ​ണ്ട​മാ​ല്‍ സ്വ​ദേ​ശി തു​മ മു​തം​ജി​യെ (40) ആ​ണ് ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ.​അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് പി​ടി​കൂ​ടി​യ​ത്. ഒ​ഡീ​ഷ​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന് ഇ​ട​നി​ല​ക്കാ​ര്‍​ക്ക് കൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നോ​ര്‍​ത്ത് ജൂ​ബി​ലി റോ​ഡി​ല്‍ നി​ന്നാ​ണ് 11.616 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.


ആ​സാം സ്വ​ദേ​ശി​ക​ളാ​യ ഫൈ​ജു​ല്‍ ഇ​സ്ലാം(25), ഉ​ബൈ​ദു​ല്‍ ഹു​സൈ​ന്‍(24) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ല​ത്ത് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ത​മം​ഗ​ലം ടൗ​ൺ, പാ​നി​പ്ര, ഇ​രു​മ​ല​പ്പ​ടി, നെ​ല്ലി​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ​ക്കി​ട​യി​ലും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്ന് പ​റ​യു​ന്നു.


കോ​ത​മം​ഗ​ലം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ
ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ബി. ലി​ബു, എം.​റ്റി. ബാ​ബു, കെ.​എ. റ​സാ​ക്ക് , സോ​ബി​ന്‍ ജോ​സ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ പി.​വി. വി​കാ​ന്ത്, പി.​എം. ഉ​ബൈ​സ് എ​ന്നി​വ​രാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

District News

ഗ​താ​ഗ​തക്കുരു​ക്ക്: ചി​കി​ത്സ വൈ​കി രോ​ഗി മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

അ​രൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആം​മ്പു​ല​ൻ​സ് ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ട്ട് താ​മ​സി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് ചീ​ഫ് എ​ഞ്ചി​നീ​യ​റും ഏ​ഴ് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.


എ​ര​മ​ല്ലൂ​ർ എ​ൻ​വി​എ​സ് ക​വ​ല​യ്ക്ക് സ​മീ​പ​മാ​ണ് കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി മ​ണി​ലാ​ലി​നെ(55) സ്കൂ​ട്ട​ർ ഇ​ടി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ ആ​മ്പു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം ആ​മ്പു​ല​ൻ​സ് 20 മി​നി​റ്റ് ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. പ​ന​ങ്ങാ​ട് മാ​ട​വ​ന ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ണി​ലാ​ൽ മ​രി​ച്ചു. ര​ണ്ട് ദി​വ​സം മു​മ്പ് എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി ശ​ര​ത് ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ ആ​ശു​പ​തി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ അ​രൂ​ർ ക്ഷേ​ത്ര​ത്തി​നു സ​സ​മീ​പം ഗ​താ​ഗ​ത​കു​രു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചി​രു​ന്നു.

 

District News

പീ​ഡ​നം: 24കാ​ര​ന് 33 വ​ർ​ഷം ക​ഠി​ന​ത​ട​വും 25000 രൂ​പ പി​ഴ​യും

കൊ​ച്ചി: പ​തി​നാ​റു​കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് കോ​ട​തി 25,000 രൂ​പ പി​ഴ​യും 33 വ​ർ​ഷം ക​ഠി​ന ത​ട​വും ശി​ക്ഷ വി​ധി​ച്ചു. വ​രാ​പ്പു​ഴ ചി​റ​ക്ക​കം ക​ട​ത്തു ക​ട​വ് വീ​ട്ടി​ൽ സു​നി​യു​ടെ മ​ക​ൻ ശ്രീ​ജി​ത്തി(24)​നെ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​കെ. സു​രേ​ഷ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​യി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കാ​നും കോ​ട​തി പ്ര​ത്യേ​ക ഉ​ത്ത​ര​വി​ട്ടു.
പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ൽ എ​ട്ടു മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.16​കാ​രി​യാ​യ അ​തി​ജീ​വി​ത​യെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ്ര​തി പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ൽ ആ​വു​ക​യും, വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് കേ​സ്.


പ്ര​തി​യെ തൃ​ശൂ​ർ ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​വി​ത ഗി​രീ​ഷ്കു​മാ​ർ ഹാ​ജ​രാ​യി. മു​ന​മ്പം മു​ൻ ഡി​വൈ​എ​സ്പി എ. ​എ​ൽ. യേ​ശു​ദാ​സ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

District News

പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ന് സ​മീ​പം റോഡരികിൽ മ​ണ്ണി​ടി​ച്ചി​ൽ


പെ​രു​മ്പാ​വൂ​ർ : ശ​ക്ത​മാ​യ മ​ഴ​യി​ൽ പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ. എ.​എം റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ മ​ണ്ണി​ടി​ഞ്ഞ​തോ​ടെ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.


പെ​രു​മ്പാ​വൂ​ർ ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കു​ടി​വെ​ള്ള പൈ​പ്പി​ന് ലീ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​കൂ​ടി പെ​യ്ത​തോ​ടെ മ​ണ്ണി​ടി​യി​കു​ക​യാ​യി​രു​ന്നു. റോ​ഡി​ന് വ​ശ​ത്തെ മ​ണ്ണി​ടി​ഞ്ഞ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പും ത​ക​ർ​ന്നി​ട്ടു​ണ്ട്. 30 വ​രെ വെ​ങ്ങോ​ല ഭാ​ഗ​ത്തേ​ക്കു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങും. ഗ​താ​ഗ​തം പു​തി​യ പാ​ല​ത്തി​ലൂ​ടെ മാ​ത്ര​മാ​ക്കി.

District News

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഭാ​വി തു​ലാ​സി​ൽ: ആ​ക‌്ഷൻ ക​മ്മി​റ്റി


സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ താ​ത്കാ​ലി​ക അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്ത​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്ഷ​ൻ ക​മ്മി​റ്റി വി​ല​യി​രു​ത്തി.


പ്രാ​ഥ​മി​ക​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഒ​രു​ക്കാ​തെ​യും നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്നു​മു​ള്ള 2023 ജൂ​ണ്‍ 16ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​നെ അ​വ​ഗ​ണി​ച്ചു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ര​ണ്ടാം വ​ർ​ഷം മു​ത​ലു​ള്ള ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ യാ​തൊ​രു ഒ​രു​ക്ക​ങ്ങ​ളും നാ​ളി​തു​വ​രെ​യാ​യി തു​ട​ങ്ങു​ക​യോ ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ല.


നി​ല​വി​ലു​ള്ള പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ കേ​വ​ലം ഒ​രു വ​ർ​ഷ​ത്തേ​ക്ക് മാ​ത്ര​മേ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ​റ്റു​ക​യു​ള്ളു എ​ന്ന് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​നു 20 ഏ​ക്ക​ർ സ്ഥ​ല​മെ​ങ്കി​ലും വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​രി​ക്കെ കേ​വ​ലം എ​ട്ട് ഏ​ക്ക​ർ സ്ഥ​ലം മാ​ത്ര​മാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശം ഉ​ള്ള​ത്. നി​ല​വി​ൽ ഇ​തു ത​ന്നെ ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ സ്ഥ​ലം ഉ​ൾ​പ്പെ​ടെ​യാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന​ത് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി അ​ന്പു​കു​ത്തി​യി​ലു​ള്ള 28ഏ​ക്ക​ർ വ​ന​ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​നാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ്. വ​നം വ​കു​പ്പി​ൽ നി​ന്നും 28ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു​കി​ട്ടി​യി​ട്ടു മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്തി​പ്പി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ലാ​ണ്.


നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ​വ​ർ​ഷം അ​ഡ്മി​ഷ​ൻ നേ​ടി​യ​ത്. വ​യ​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​ന്പോ​ൾ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് ഓ​രോ വ​ർ​ഷ​വും മെ​റി​റ്റി​ൽ അ​ഡ്മി​ഷ​ൻ ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ ഉ​റ​പ്പു പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഈ ​സം​വ​ര​ണം ആ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​തി​നാ​ൽ നി​ല​വി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ കു​ട്ടി​ക​ളു​ടെ തു​ട​ർ പ​ഠ​നം​പോ​ലും അ​നി​ശ്ചി​ത​ത്തി​ലാ​കും.


മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങു​മെ​ന്ന ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ട​ക്കി​മ​ല​യി​ൽ 50ൽ ​അ​ധി​കം ഏ​ക്ക​ർ സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ വീ​ട്ടി​നീ​ക്കി​യ​ത് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് വേ​റെ ഭൂ​മി ക​ണ്ടെ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കാ​ല​താ​മ​സ​വും സ​ർ​ക്കാ​രി​ന് ഭാ​രി​ച്ച സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും വ​രു​ത്തും. അ​തി​നാ​ൽ മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി ഉ​പേ​ക്ഷി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ച്ചു എ​ത്ര​യും പെ​ട്ട​ന്നു ഈ ​ഭൂ​മി​യി​ൽ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​രം ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. കെ.​എം. ശ്രീ​ധ​ര​ൻ അ​ന്പ​ല​ക്കു​ന്ന് സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി വി.​പി. എ​ൽ​ദോ, കെ.​എ​ൻ. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ഗോ​കു​ൽ​ദാ​സ്, ഡോ.​എം. ബാ​ല​കൃ​ഷ്ണ​ൻ, പോ​ൾ മാ​ത്യു, കെ.​എം. സെ​യ്ദ​ല​വി, ശാ​ന്ത​കു​മാ​രി ക​ൽ​പ്പ​റ്റ, എ. ​ഷ​ണ്മു​ഖ​ൻ, ബി​ജു പൂ​ള​ക്ക​ര, ധ​ർ​മ​രാ​ജ് അ​യ്യം​കൊ​ല്ലി, ദി​വാ​ക​ര​ൻ നീ​ല​ഗി​രി, വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്, ഇ. ​ഡെ​വി​സ്, സി.​എ. റ​ഫീ​ഖ്, സി.​എ​ച്ച്. സ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വ​യോ​ജ​ന ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.


ക​ൽ​പ്പ​റ്റ ക്ലാ​രാ​ഭ​വ​ൻ ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജി കെ. ​അ​നീ​ഷ് ചാ​ക്കോ മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​യോ​സേ​വ​ന അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ​യും സം​സ്ഥാ​ന അ​ത് ലെ​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 70 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള വി​ജ​യി​ക​ളാ​യ കാ​യി​ക താ​ര​ങ്ങ​ളെ​യും ജി​ല്ല​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​യ 107കാ​രി മോ​ഹ​യെ​യും ആ​ദ​രി​ച്ചു.


മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ വി.​കെ. സു​രേ​ഷ്ബാ​ബു ക്ലാ​സ് ന​യി​ച്ചു. വി​വി​ധ ഓ​ൾ​ഡ് ഏ​ജ് ഹോ​മു​ക​ളി​ൽ നി​ന്നു​ള്ള താ​മ​സ​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ​രി​പാ​ടി​യി​ൽ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ​സ്. ഗി​ഫ്റ്റ്സ​ണ്‍ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സി. ​ഷ​രീ​ഫ, വ​യോ​ജ​ന ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നി​ത, കെ​എ​സ്എ​സ്എം ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​നോ​ജ് കെ. ​ജോ​ർ​ജ്, ജി​ല്ലാ​സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ഷീ​ബ പ​നോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പു​തി​യി​ടം ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്


പ​യ്യ​ന്പ​ള്ളി: സെ​ന്‍റ് കാ​ത​റി​ൻ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​നു​കീ​ഴി​ൽ പു​തി​യി​ട​ത്തു​ള​ള ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.
രാ​വി​ലെ 8.30ന് ​നേ​ർ​ച്ച​കാ​ഴ്ച​ക​ൾ. 9.30ന് ​ജ​പ​മാ​ല. 10ന് ​ബ​ത്തേ​രി അ​സം​പ്ഷ​ൻ ഫൊ​റോ​ന അ​സി. വി​കാ​രി ഫാ. ​ജൂ​ഡ് വ​ട്ട​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്. 11.30ന് ​പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, മേ​ള​ക്കാ​ഴ്ച​ക​ൾ, നേ​ർ​ച്ച​ഭ​ക്ഷ​ണം. ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഏ​ലം​കു​ന്നേ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു.

District News

മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷി​ച്ചു

ദ്വാ​ര​ക: ദ്വാ​ര​ക വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ മി​ഷ​ൻ ഞാ​യ​ർ ആ​ച​ര​ണം ന​ട​ത്തി.
ഫാ. ​അ​ഗ​സ്റ്റി​ൻ ചേ​ന്പാ​ല വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ക്കു​ക​യും വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. മി​ഷ​ൻ റാ​ലി​യി​ൽ ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.


വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് വി​കാ​രി ഫാ. ​ബാ​ബു മൂ​ത്തേ​ട​ത്ത് സ​മ്മാ​ന​ദാ​നം ന​ൽ​കി. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ശാ​ഖ പ്ര​സി​ഡ​ന്‍റ് ലി​നോ പു​ന്ന​യ്ക്ക​പ​ട​വി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ റെ​നി​ൽ ക​ഴു​താ​ടി​യി​ൽ, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ഷ​ൻ ലീ​ഗ് ഭാ​ര​വാ​ഹി​ക​ളും അ​ധ്യാ​പ​ക​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

കൃ​പാ​ല​യ സ്കൂ​ളി​ൽ വ​ർ​ണ ചി​റ​കു​ക​ൾ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി


പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ വ​ർ​ണ ചി​റ​കു​ക​ൾ എ​ന്ന പേ​രി​ൽ കൃ​പാ​ല​യ സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി.


നാ​ളു​ക​ളാ​യി സ്കൂ​ളി​ൽ വ​രാ​ൻ സാ​ധി​ക്കാ​തെ വീ​ടു​ക​ളി​ലി​രു​ന്ന് അ​ധ്യാ​പ​ക​രു​ടെ സേ​വ​നം സ്വീ​ക​രി​ച്ചി​രു​ന്ന കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബി​ജു പി. ​വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ബി​എ​സ് മാ​ന​ന്ത​വാ​ടി പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സ​ല​ർ സി​സ്റ്റ​ർ ആ​ൻ​സ്മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ഷി പു​ൽ​പ്പ​യി​ൽ, മു​ര​ളി, സി​സ്റ്റ​ർ ടെ​സീ​ന, സ്കൂ​ൾ ഹെ​ഡ്മി​സ്ട്രി​സ് സി​സ്റ്റ​ർ ആ​ൻ​സീ​ന, ടി.​യു. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വി​ശ്വാ​സ സം​ര​ക്ഷ​ണ പ്ര​തി​ഷേ​ധ​റാ​ലി ന​ട​ത്തി


പു​ൽ​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ശ​ബ​രി​മ​ല സ്വ​ർ​ണ കൊ​ള്ള​യ്ക്കെ​തി​രേ മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മു​ള്ള​ൻ​കൊ​ല്ലി ടൗ​ണി​ൽ വി​ശ്വാ​സ സം​ര​ക്ഷ​ണ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ കാ​വി​ൽ നേ​തൃ​ത്വം ന​ൽ​കി. കെ.​കെ. വി​ശ്വ​നാ​ഥ​ൻ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ബീ​ന ജോ​സ്, ഇ.​എ. ശ​ങ്ക​ര​ൻ, ജി​നി തോ​മ​സ്, പി.​ടി. ജോ​ണി, കെ.​ജി. ബാ​ബു, എം.​എ​സ്. പ്ര​ഭാ​ക​ര​ൻ, സ​ണ്ണി ചാ​മ​ക്കാ​ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ൽ പാ​ല​മ​റ്റം, സാ​ജ​ൻ ക​ടു​പ്പി​ൽ, ഷി​ജു പൗ​ലോ​സ്, എം.​ടി. ക​രു​ണാ​ക​ര​ൻ, കെ.​കെ. മോ​ഹ​ൻ​ദാ​സ്, ബാ​ബു തോ​മ​സ്, വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ, റ​സാ​ക്ക് ക​ക്ക​ടം, ഷി​നോ​യ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ​ക്ക് കീ​ഴ്പ്പെ​ടു​ന്നു: യു​ഡി​എ​ഫ്

ക​ൽ​പ്പ​റ്റ: കേ​ര​ളം ഭ​രി​ക്കു​ന്ന ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ന് കീ​ഴ്പ്പെ​ടു​ന്ന​വെ​ന്ന് യു​ഡി​എ​ഫ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.


പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ലൂ​ടെ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​നെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ​യും ഈ ​സ​ർ​ക്കാ​ർ എ​ത്ര​മാ​ത്രം ഭ​യ​പ്പെ​ടു​ന്നു എ​ന്നു​ള്ള​ത് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.
മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്ത​ത​ല്ല എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ച​ർ​ച്ച വ​ഴി മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ രം​ഗം സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ​ക്ക് അ​ടി​യ​റ​വ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ത് പ്ര​തി​ഷേ​ധാ​ർ​ഹം ആ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തു​റ​ന്നു കാ​ണി​ക്കു​ന്ന​തി​നാ​യി ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ക്കും. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്, എ​ഐ​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി.​പി. ആ​ലി, എ​ൻ.​കെ. റ​ഷീ​ദ്, യ​ഹി​യ​ഖാ​ൻ ത​ല​ക്ക​ൽ, സ​ലീം മേ​മ​ന, പ്ര​വീ​ണ്‍ ത​ങ്ക​പ്പ​ൻ, ഒ.​വി. അ​പ്പ​ച്ച​ൻ, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ച

District News

ശു​ചി​ത്വ​മു​ള്ള ചു​റ്റു​വ​ട്ടം; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ മ​ഖം മി​നു​ക്കു​ന്നു

ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മു​ഖം മി​നു​ക്കു​ന്നു.


ശു​ചി​ത്വ​വും മ​നോ​ഹാ​രി​ത​യു​മു​ള്ള പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ശു​ചി​ത്വ​മു​ള്ള ചു​റ്റു​വ​ട്ടം എ​ന്ന പേ​രി​ൽ ക​ർ​മ പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. ശു​ചി​ത്വോ​ത്സ​വം-2025​ന്‍റെ ര​ണ്ടാം​ഘ​ട്ട ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​ർ​മ​പ​ദ്ധ​തി​യു​ടെ തു​ട​ർ പ​രി​ശോ​ധ​ന​ക​ളും വി​ല​യി​രു​ത്ത​ലു​ക​ളും ഇ​ന്നു മു​ത​ൽ 31 വ​രെ ന​ട​ത്തും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഗ്രേ​ഡ് ന​ൽ​കും. ഹ​രി​ത ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വും മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും ഗൗ​ര​വ​ത്തി​ലെ​ടു​ക്കും. ശു​ചി​ത്വ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ഴ ഈ​ടാ​ക്കി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു ന​ൽ​കും

District News

ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ചീ​ക്ക​ല്ലൂ​ർ: മ​ല​യാ​ള ഐ​ക്യ​വേ​ദി വി​ദ്യാ​ർ​ഥി മ​ല​യാ​ള​വേ​ദി സം​സ്ഥാ​ന സ​മ്മേ​ള​ന ലോ​ഗോ​യു​ടെ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം ന​ട​ന്നു. എ​ഴു​ത്തു​കാ​ര​നാ​യ വാ​സു​ദേ​വ​ൻ ചീ​ക്ക​ല്ലൂ​ർ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
മ​ല​യാ​ള ഐ​ക്യ​വേ​ദി സം​സ്ഥാ​ന ന​വ​മാ​ധ്യ​മ​സ​മി​തി ക​ണ്‍​വീ​ന​ർ കെ.​എ. അ​ഭി​ജി​ത്ത്, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ർ, മ​ല​യാ​ള ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ശി​വ​ൻ പ​ള്ളി​പ്പാ​ട്, ദ​ർ​ശ​ന ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പി. ​ബി​ജു, കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ചീ​ക്ക​ല്ലൂ​ർ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി. ​അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


വെ​ള്ള​മു​ണ്ട സ്വ​ദേ​ശി പി.​ഡി. അ​നീ​ഷാ​ണ് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. ന​വം​ബ​ർ 15,16 തീ​യ​തി​യി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ള​ത്തു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഓ​ഫ് ദ്ര​വീ​ഡി​യ​ൻ ലിം​ഗ്വി​സ്റ്റി​ക്സി​ലാ​ണ് സം​സ്ഥാ​ന സ​മ്മേ​ള​നം.

 

District News

ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു


മീ​ന​ങ്ങാ​ടി: ന​വം​ബ​ർ ര​ണ്ട് വ​രെ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​ര​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ വ​യ​നാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മീ​ന​ങ്ങാ​ടി ടൗ​ണി​ൽ ബോ​ധ​വ​ത്ക​ര​ണ ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു.


മീ​ന​ങ്ങാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഷാ​ജി വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി. ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​യ​നാ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും.

District News

സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സ്ഡ് പ​ഞ്ചാ​യ​ത്താ​യി മൂ​പ്പൈ​നാ​ട്


ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ സ​ന്പൂ​ർ​ണ്ണ ഡി​ജി​റ്റ​ലൈ​സ്ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി മൂ​പ്പൈ​നാ​ട്. സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സ്ഡ് പ്ര​ഖ്യാ​പ​നം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.


ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ഭൂ​മി​ശാ​സ്ത്ര, സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ രീ​തി​യി​ൽ ശേ​ഖ​രി​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യും വി​ശ​ക​ല​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രു സ​മ​ഗ്ര സം​വി​ധാ​ന​മാ​യ ദൃ​ഷ്ടി പോ​ർ​ട്ട​ലി​ലൂ​ടെ​യാ​ണ് ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണം സാ​ധ്യ​മാ​ക്കി​യ​ത്.


ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി, വാ​ർ​ഡ് അ​തി​ർ​ത്തി​ക​ൾ, കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ഥാ​നം, ത​രം, വീ​ടു​ക​ളി​ലെ സാ​മൂ​ഹി​ക ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യ അ​ള​വു​ക​ളോ​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, ക​ൾ​വേ​ർ​ട്ടു​ക​ൾ, ജ​ല​വി​ത​ര​ണം, ഡ്രൈ​നേ​ജ്, വൈ​ദ്യു​തി ലൈ​ൻ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഫോ​ട്ടോ​ക​ൾ സ​ഹി​തം രേ​ഖ​പ്പെ​ടു​ത്തും. കെ​ട്ടി​ട വി​സ്തൃ​തി ലേ​സ​ർ സ​ർ​വേ വ​ഴി കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൾ നി​ല​വി​ലു​ള്ള വി​ശ​ദാം​ശ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നാ​ലും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും അ​ന​ധി​കൃ​ത ഉ​പ​യോ​ഗ​വും വ​രു​മാ​ന ന​ഷ്ടം ത​ട​ഞ്ഞ് പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​രു​മാ​ന വ​ർ​ധ​ന​വ് ഉ​റ​പ്പാ​ക്കാം.


ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​രോ വീ​ടു​ക​ളി​ലെ​യും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, പെ​ൻ​ഷ​ൻ, ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സാ​ധി​ക്കും. വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ അ​പ്ര​തീ​ക്ഷി​ത ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​നും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭൂ​പ്ര​കൃ​തി, സ്ഥാ​നം എ​ന്നി​വ​യ്ക്ക​നു​സ​രി​ച്ച് സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ ഡാ​റ്റാ​ബേ​സ് ദൃ​ഷ്ടി പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ജി​ഐ​എ​സ് അ​ധി​ഷ്ഠി​ത ദൃ​ഷ്ടി വെ​ബ് പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ച​ത്.

District News

കോ​ഴി മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

നി​ല​ന്പൂ​ർ: മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കോ​ഴി മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഒ​ടു​വി​ൽ പോ​ലീ​സ് ഇ​ട​പ്പെ​ട്ട് മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ​യാ​ണ് കോ​ഴി മാ​ലി​ന്യ​ങ്ങ​ളു​മാ​യി വാ​ഹ​ന​ങ്ങ​ളെ​ത്തി​യ​ത്.


ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ചു. രേ​ഖ​ക​ൾ ഇ​ല്ലെ​ങ്കി​ൽ പി​ഴ അ​ട​പ്പി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ള​ക്ക​ൽ വി​ജ​യ​പു​ര​ത്തെ കോ​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കോ​ഴി മാ​ലി​ന്യ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. ഈ ​വാ​ഹ​ന​ങ്ങ​ളാ​ണ് അ​ക​ന്പാ​ടം സ​ദ്ദാം ജം​ഗ്ഷ​നി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച് ത​ട​ഞ്ഞ​ത്. ഫ്രീ​സ​ർ സൗ​ക​ര്യ​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ വേ​ണം കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലാ​തെ മാ​ലി​ന്യ​ങ്ങ​ളു​മാ​യി വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തി​നാ​ൽ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ത​ട​ഞ്ഞ​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി മു​ത​ൽ അ​ക​ന്പാ​ടം - മൂ​ലേ​പ്പാ​ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ദു​ർ​ഗ​ന്ധം മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ലൈ​സ​ൻ​സു​ള്ള സം​സ്ക​ര​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഇ​വി​ടേ​ക്ക് കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തും ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​പ്പോ​ഴു​ള്ള നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചാ​ണോ​യെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ജ​ന​പ്ര​തി​നി​ധി​ക​ളും ത​യാ​റാ​കാ​ത്ത​താ​ണ് നി​ല​വി​ൽ ജ​ന​ങ്ങ​ൾ ദു​ർ​ഗ​ന്ധം സ​ഹി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യ​ത്. സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ​യ​ല്ല, ഇ​വി​ടേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ൽ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​ത്തെ​യാ​ണ് ജ​ന​ങ്ങ​ൾ എ​തി​ർ​ക്കു​ന്ന​ത്.


നി​ല​ന്പൂ​രി​ൽ നി​ന്ന് രാ​ത്രി 11ന് ​പോ​ലീ​സ് എ​ത്തി​യ ശേ​ഷ​മാ​ണ് കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ നി​റ​ച്ച വാ​ഹ​ന​ങ്ങ​ൾ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. അ​തി​ന് ശേ​ഷം മാ​ലി​ന്യം ഇ​റ​ക്കി. തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. അ​ള​ക്ക​ൽ വി​ജ​യ​പു​ര​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സ​മീ​പ​ത്തെ കു​റു​ഞ്ഞി​തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യ സം​സ്ക​ര​ണ ശേ​ഷം അ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​ഴു​ക്കു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ന്പ​നി ഉ​ട​മ​ക​ളും വി​ഷ​യം ച​ർ​ച്ച ചെ​യ്ത് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ്യം.

District News

വ​ണ്ടൂ​ർ ഹോ​മി​യോ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ട​ത്തി​ന് ശി​ല​യി​ട്ടു

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ ഹോ​മി​യോ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ൽ എ​ക്സ​റേ, അ​ൾ​ട്രാ സൗ​ണ്ട്, ലാ​ബ് തു​ട​ങ്ങി​യ​വ​ക്കാ​യി ഒ​രു​കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ സ്റ്റേ​റ്റ് ആ​ന്വ​ൽ ആ​ക്‌​ഷ​ൻ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. അ​ജ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. ജ​ബീ​ബ് സു​ക്കീ​ർ, സി. ​ജ​യ​പ്ര​കാ​ശ്, കാ​പ്പി​ൽ മു​ര​ളി, സി.​ടി. ചെ​റി, ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​നു കൃ​ഷ്ണ​ൻ, റ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി. ​ഷി​ബി​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ബി ​സോ​ണ്‍ ഫു​ട്ബോ​ൾ: കൊ​ണ്ടോ​ട്ടി​ക്ക് ആ​വേ​ശ തു​ട​ക്കം


തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബി ​സോ​ണ്‍ ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ലീ​ഗ് റൗ​ണ്ടി​ൽ കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ന് വി​ജ​യ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എ​സ്എ​സ് കോ​ള​ജി​നെ 3-1 ന് ​ത​ക​ർ​ത്താ​ണ് ഇ​എം​ഇ​എ​യു​ടെ മു​ന്നേ​റ്റം.

 

മൂ​ന്ന് പോ​യി​ന്‍റാ​ണ് നേ​ട്ടം. വി​ജ​യി​ക​ൾ​ക്കാ​യി ഹ​ർ​ഷ​ൽ റ​ഹ്മാ​ൻ ഹാ​ട്രി​ക് ഗോ​ളു​ക​ൾ നേ​ടി. മു​പ്പ​ത്തി​ര​ണ്ടാം മി​നി​റ്റി​ൽ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് ഐ​എ​സ്എ​സ് ആ​ശ്വാ​സം നേ​ടി​യ​ത്. ഹ​ർ​ഷ​ൽ റ​ഹ്മാ​നാ​ണ് മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​രം. ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ എം​ഐ​സി അ​ത്താ​ണി​ക്ക​ൽ, യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ നേ​രി​ടും. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എം​ഇ​എ​സ് മ​ന്പാ​ട്, മ​ജ്‌​ലി​സ് കോ​ള​ജ് പു​റ​മ​ണ്ണൂ​രി​നെ​യും മൂ​ന്നാ​മ​ത്തേ​തി​ൽ എം​ഇ​എ​സ് കെ​വി​എം വ​ളാ​ഞ്ചേ​രി, അം​ബേ​ദ്ക​ർ കോ​ള​ജ് വ​ണ്ടൂ​രു​മാ​യും ഏ​റ്റു​മു​ട്ടും.

ചാ​ന്പ്യ​ൻ​ഷി​പ്പ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശി​ഹാ​ബു​ദീ​ൻ, എം​എ​എം​ഒ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ജീ​ബ് റ​ഹ്മാ​ൻ, എം​ഇ​എ​സ് കോ​ള​ജ് മ​ന്പാ​ട് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി റ​ഫീ​ഖ് എ​ര​ത്തി​ൽ, എം​ഇ​എ​സ് കെ​വി​എം വ​ളാ​ഞ്ചേ​രി കാ​യി​ക വി​ഭാ​ഗം മേ​ധാ​വി എ​സ്. ദി​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ക​ലോ​ത്സ​വ വേ​ദി​യി​ൽ ശ്ര​ദ്ധേ​യ​മാ​യി കു​ട്ടി റി​പ്പോ​ർ​ട്ട​ർ​മാ​ർ

ക​രു​വാ​ര​കു​ണ്ട്: ക​ലോ​ത്സ​വ വേ​ദി​യി​ൽ കു​ട്ടി റി​പ്പോ​ർ​ട്ട​ർ​മാ​ർ സ​ജീ​വം. ക​രു​വാ​ര​കു​ണ്ടി​ൽ ന​ട​ന്ന വ​ണ്ടൂ​ർ ഉ​പ​ജി​ല്ല ക​ലാ​മേ​ള​യു​ടെ അ​വ​സാ​ന ദി​വ​സ​മാ​ണ് കു​ട്ടി റി​പ്പോ​ർ​ട്ട​ർ​മാ​ർ ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ ചു​റ്റി ന​ട​ന്ന് സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​രു​വാ​ര​കു​ണ്ട് കൊ​യ്ത്ത​ക്കു​ണ്ട് ജി​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി റി​പ്പോ​ർ​ട്ട​ർ​മാ​രാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.


പി.​കെ. രു​ദ്ര, കെ. ​അ​ഫി​യ ഷെ​റി​ൻ, ആ​ദി​ദേ​വ് ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​വ​സാ​ന ദി​വ​സ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ഒ​പ്പ​ന വേ​ദി​ക്ക​രി​കി​ൽ നി​ന്ന് റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ത്തി​യ​ത്. വേ​ദി​യി​ൽ നി​ന്നി​റ​ങ്ങു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞും മ​റ്റും ത​ത്സ​മ​യം ത​ന്നെ വാ​ർ​ത്ത​യാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ യാ​തൊ​രു​വി​ധ മ​ടി​യോ ആ​ശ​ങ്ക​യോ കൂ​ടാ​തെ​യാ​ണ് ഇ​വ​ർ വാ​ർ​ത്ത ത​യാ​റാ​ക്കു​ന്ന​ത്. വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​നാ​യ പി.​കെ. ര​ഘു​വാ​ണ് കാ​മ​റാ​മാ​ൻ. അ​ഞ്ചു പേ​രാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ മാ​ധ്യ​മ സം​ഘ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു പേ​രു​മാ​യാ​ണ് ര​ഘു ക​ലോ​ത്സ​വ വേ​ദി​യി​ൽ എ​ത്തി​യ​ത്.


അ​തേ​സ​മ​യം ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ൽ ഇ​ല്ല എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. വാ​ർ​ത്ത​ക​ൾ ത​യാ​റാ​ക്കി വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ൾ വ​ഴി​യാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വി​വി​ധ ദി​നാ​ച​ര​ണ​ങ്ങ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ, ഇ​തു​പോ​ലെ​യു​ള്ള ക​ലോ​ത്സ​വ വേ​ദി​ക​ൾ തു​ട​ങ്ങി​യ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കു​ട്ടി​ക​ൾ റി​പ്പോ​ർ​ട്ടിം​ഗി​നാ​യി ഇ​റ​ങ്ങു​ന്ന​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം മ​റ്റു ക​ഴി​വു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​വും.

District News

അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ പു​ലി​പ്ര സി​പി​എ​മ്മി​ൽ നി​ന്ന് രാ​ജി​വ​ച്ചു

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് (പ​രി​യാ​പു​രം) അം​ഗം അ​നി​ൽ പു​ലി​പ്ര സി​പി​എ​മ്മി​ൽ നി​ന്ന് രാ​ജി​വ​ച്ചു. അ​ടു​ത്ത​കാ​ല​ത്താ​യി സി​പി​എ​മ്മി​ൽ നി​ന്ന് അ​ങ്ങാ​ടി​പ്പു​റ​ത്ത് രാ​ജി​വ​യ്ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ് അ​നി​ൽ. നേ​ര​ത്തെ 20-ാം വാ​ർ​ഡ് മെ​ന്പ​റാ​യ കോ​റാ​ട​ൻ റം​ല സി​പി​എ​മ്മി​ൽ നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം അം​ഗ സം​ഖ്യ ഒ​ന്പ​തി​ൽ നി​ന്ന് ഏ​ഴാ​യി ചു​രു​ങ്ങി.


28 വ​ർ​ഷ​മാ​യി സി​പി​എം മെ​ന്പ​ഷി​പ്പ് ഉ​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​ണ് അ​നി​ൽ. 30 വ​ർ​ഷ​മാ​യി പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ന്‍റെ ഏ​ജ​ന്‍റ് കൂ​ടി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ബ​ഡ്സ് സ്കൂ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​രി​യാ​പു​ര​ത്തെ കോ​നാ​ലി​ക്ക​ൽ ബാ​ബു വ​ർ​ഗീ​സ് സൗ​ജ​ന്യ​മാ​യി 20 സെ​ന്‍റ് സ്ഥ​ലം ന​ൽ​കി​യ​പ്പോ​ൾ മെ​ന്പ​റെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ദ്ദേ​ഹ​ത്തെ അ​തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​വാ​നും ഈ ​സ​ദു​ദ്യ​മം മു​ട​ക്കാ​നും സി​പി​എം ശ്ര​മി​ച്ചു എ​ന്ന​താ​ണ് അ​നി​ൽ ഉ​ന്ന​യി​ക്കു​ന്ന ഒ​രാ​രോ​പ​ണം. പാ​ർ​ട്ടി​യി​ൽ നി​ന്ന് ത​ന്നെ അ​ക​റ്റാ​ൻ നി​മി​ത്ത​മാ​യ പ്ര​ധാ​ന സം​ഭ​വം സി​പി​എ​മ്മി​ന്‍റെ ഈ ​വി​ക​സ​ന, ജ​ന​വി​രു​ദ്ധ, നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണെ​ന്ന് അ​നി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

District News

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സാ​ന്ത്വ​നം ഹ​ബ് ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും


മ​ഞ്ചേ​രി: എ​സ്‌​വൈ​എ​സ് മ​ഞ്ചേ​രി സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഞ്ചേ​രി സാ​ന്ത്വ​ന​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ സ​മ​ർ​പ്പ​ണം ഇ​ന്ന് രാ​വി​ലെ 10.30ന് ​മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്രാ​ഹി​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി നി​ർ​വ​ഹി​ക്കും. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ 600 സ്ക്വ​യ​ർ​ഫീ​റ്റി​ലാ​യി പ്ര​ത്യേ​കം സം​വി​ധാ​ന​മൊ​രു​ക്കി​യാ​ണ് വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്.


വീ​ൽ​ചെ​യ​ർ ഹെ​ൽ​പ് പോ​യി​ന്‍റ്, വി​ശ്ര​മ​കേ​ന്ദ്രം, മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് ഹ​ബ്, ടോ​ക്ക​ണ്‍ കെ​യ​ർ, റീ​ഡിം​ഗ് റൂം ​തു​ട​ങ്ങി രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന അ​ഞ്ച് പ​ദ്ധ​തി​ക​ളു​ടെ ഒ​രു​മി​ച്ചു​ള്ള സ​മ​ർ​പ്പ​ണ​മാ​ണ് ഇ​ന്ന് നി​ർ​വ​ഹി​ക്കു​ന്ന​ത്.


രോ​ഗി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന ച​ക്ര​ക​സേ​ര​ക​ളു​ടെ അ​ഭാ​വം വീ​ൽ​ചെ​യ​ർ ഹെ​ൽ​പ് പോ​യി​ന്‍റി​ലൂ​ടെ പ​രി​ഹാ​ര​മാ​കും. ആ​ദ്യ​ഘ​ട്ടം 100 വീ​ൽ ചെ​യ​റു​ക​ളാ​ണ് ഹെ​ൽ​പ് പോ​യി​ന്‍റി​ൽ രോ​ഗി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന ചാ​ർ​ജിം​ഗ് ഹ​ബി​ൽ 70 പോ​യി​ന്‍റു​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കും. ടോ​ക്ക​ണ്‍ കെ​യ​ർ, സാ​ന്ത്വ​നം വി​ശ്ര​മ കേ​ന്ദ്രം, റീ​ഡിം​ഗ് റൂം ​എ​ന്നി​വ കൂ​ടി ഇ​ന്ന് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കും.


സ​മ​ർ​പ്പ​ണ സ​മ്മേ​ള​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​നി​ൽ​രാ​ജ്, സൂ​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സ്, ലേ ​സെ​ക്ര​ട്ട​റി എ.​പി. മു​ജീ​ബ് റ​ഹ്മാ​ൻ, എ​സ്വൈ​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹ്മ​ത്തു​ള്ള സ​ഖാ​ഫി എ​ള​മ​രം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ശി​ഹാ​ബു​ദീ​ൻ അ​ൽ ഐ​ദ്രൂ​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ഫി വെ​ങ്ങാ​ട്, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ർ​ത​ള ശി​ഹാ​ബ് സ​ഖാ​ഫി, മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, അ​ഡ്വ. ഫി​റോ​സ് ബാ​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യാ​ഷി​ക് മേ​ച്ചേ​രി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി ഇ​രു​ന്പു​ഴി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് സോ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വ​ഫു​വാ​ൻ കൂ​ട​ക്ക​ര, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഇ.​കെ. മു​സ്ത​ഫ, സം​ഘ​ട​നാ​കാ​ര്യ പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് ബു​ഖാ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.

District News

ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പി​ച്ച മ​ങ്ക​ട ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ 167 പോ​യി​ന്‍റോ സെ​ന്‍റ് മേ​രീ​സ് ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഗ​ണി​ത​മേ​ള​യി​ൽ 69 പോ​യി​ന്‍റോ​ടെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഗ​ണി​ത​മേ​ള​യി​ൽ 80 പോ​യി​ന്‍റോ​ടെ​യും സെ​ന്‍റ് മേ​രീ​സ് ര​ണ്ടാ​മ​തെ​ത്തി.


ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഐ​ടി മേ​ള​യി​ൽ 35 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള​യി​ൽ 33 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.

 
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഐ​ടി മേ​ള​യി​ൽ 31 പോ​യി​ന്‍റോ​ടു​കൂ​ടി സെ​ന്‍റ് മേ​രീ​സ് മൂ​ന്നാ​മ​തെ​ത്തി.സി.​എ​സ്. അ​ന​വ​ദ്യ, ന​ന്ദി​ക പ്ര​ഭാ​ത്കു​മാ​ർ, ശ്രേ​യ പ്ര​വീ​ണ്‍, ഫി​സാ​ൻ ഫ​വാ​സ്, ജി.​കെ. അ​ഭി​രാം, പി. ​നി​ഹാ​ല, ദി​ൽ​ന ഫാ​ത്തി​മ, സാ​ന്ദ്ര സോ​ജി, അ​യി​ഷ റി​ഷ്മ, മി​ത ട്രീ​സ, എ. ​ഫാ​ത്തി​മ ജി​യ, ടി. ​ആ​ദി​ല, മ​രി​യ ബി​ജു, എ​സ്. ശ്രീ​കാ​ർ​ത്തി​ക, അ​ബി​ൻ ഷാ​മി​ൽ പ​റ​മ്മ​ൽ, പി.​അ​ന​ന്യ കൃ​ഷ്ണ, അ​ൽ​വീ​ന സി​റി​ൾ, എം. ​മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, എം.​ബി.​ദി​യ, ദാ​നി​ഷ് മു​ഹ​മ്മ​ദ് പാ​താ​രി, കെ.​ടി. ശ്രേ​യ സു​നി​ൽ, പി. ​മാ​ള​വി​ക, കെ.​പി.​ആ​ര്യ, പി.​ദേ​വ​ദ​ർ​ശ​ൻ, സ​ന മെ​റി​ൻ, വി. ​മെ​ഹ​ജ​ബി​ൻ ഷൗ​ക്ക​ത്ത്, ആ​ൻ​മ​രി​യ ടോ​ണി, മാ​ന​സ ആ​ർ.​നാ​യ​ർ, മു​ഹ​മ്മ​ദ് ഷി​ഹാ​ബ്, പി.​ടി.​ഹാ​ര ര​മേ​ഷ്, ആ​ർ. ബെ​ൻ ഹ​നാ​ൻ, എം.​കെ. ഫാ​ത്തി​മ​ത്തു​ൽ ഫി​ദ, അ​ശ്വി​ൻ അ​ജീ​ഷ്, റ​യോ​ണ ജോ​സ​ഫ്, കെ.​ടി. സാ​കേ​ത് കൃ​ഷ്ണ, സി. ​അ​യി​ഷ കി​സ്‌​വ, കെ.​ടി. നി​ര​ഞ്ജ​ൻ, വി. ​അ​ൻ​ഷി​ക, ടി.​എ. റി​ൻ​സി, കെ. ​ഫാ​ത്തി​മ നി​ദ, അ​ബി​ൻ ഷി​ബി, ജെ​റോം ജോ​യ്, എം.​കെ.​അ​ഫ്നാ​ൻ, ഫാ​ത്തി​മ സ​ന, പി.​ടി. സ​ഹ​ല ഷെ​റി​ൻ, സി.​പി. ഫാ​ത്തി​മ ഹി​ദ, പി.​കെ. ന​ന്ദ​ന, ബ്ല​സ​ണ്‍ ഇ.​ജോ​ളി, എ.​ശ്രീ​ഷ്മ, എ.​കെ.​ഫാ​ത്തി​മ ലി​യ, കെ.​കെ.​നി​ഷാ​ൽ മു​ഹ​മ്മ​ദ്, എം.​ഫാ​ത്തി​മ റി​ൻ​ഷ, സി.​മു​ഹ​മ്മ​ദ് ജ​സീം, അ​മീ​ൻ അ​ഹ്മ​ദ് നാ​സി​ർ എ​ന്നി​വ​ർ മ​ല​പ്പു​റം ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി.

District News

പു​ൽ​വെ​ട്ട സ്കൂ​ളി​ൽ വ​ർ​ണ​ക്കൂ​ടാ​രം


ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പു​ൽ​വെ​ട്ട ജി​എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച വ​ർ​ണ​ക്കൂ​ടാ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചു. കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് സ്കൂ​ളി​ൽ വ​ർ​ണ​ക്കൂ​ടാ​രം ഒ​രു​ക്കി​യ​ത്.


പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​കോ​ല്ലാ​സം സ​മ്മാ​നി​ക്കു​ക, വി​വി​ധ പ​ഠ​ന, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് വ​ർ​ണ​ക്കൂ​ടാ​രം സ​ജ്ജ​മാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ​ൻ സ്വീ​ക​ര​ണ​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ന​ൽ​കി​യ​ത്. ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ ബാ​ന്‍റ്‌​വാ​ദ്യ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഇ​വ​രെ സ്വീ​ക​രി​ച്ച​ത്.


ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, ടി.​കെ.​ഉ​മ്മ​ർ, ബ്ലോ​ക്ക് അം​ഗം ഷൈ​ലേ​ഷ് പ​ട്ടി​ക്കാ​ട​ൻ, വാ​ർ​ഡ് അം​ഗം ഇ.​കു​ഞ്ഞാ​ണി, ഐ.​ടി. സാ​ജി​ത, ടി.​പി. അ​റ​മു​ഖ​ൻ, വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് കൊ​ള​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

മേ​പ്പ​യ്യൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മേ​പ്പ​യ്യൂ​ർ: മേ​പ്പ​യ്യൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നായി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​പ്പ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സൗ​ക​ര്യ​ത്താ​ൽ വീ​ർ​പ്പു​മു​ട്ടി​യി​രു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സി​ന് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​മാ​ണ് പു​തി​യ ഓ​ഫീ​സ് നി​ല​വി​ൽ വ​രു​ന്ന​തോ​ടു കൂ​ടി ഉ​ണ്ടാ​കു​ന്ന​ത്.


കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് നി​ർ​മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ആ​ർ.​എ​സ്. അ​നു​ഗ്ര​ഹ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മേ​ല​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ച​ങ്ങാ​ട​ത്ത് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. മേ​പ്പ​യ്യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ പ്ര​വേ​ശ​നം നി​ർ​വ​ഹി​ച്ചു.


വ​ട​ക​ര ആ​ർ​ഡി​ഒ അ​ൻ​വ​ർ സാ​ദ​ത്ത്, കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ ജ​യ​ശ്രീ എ​സ്. വാ​ര്യ​ർ, മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ശോ​ഭ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​എം. ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​കെ. നി​ഷി​ത, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. ര​മ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​സു​നി​ൽ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഭാ​സ്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നെ​ല്ലി​പ്പൊ​യി​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സി​ല്‍ എ​സ്പി​സി യൂ​ണി​റ്റ് തു​ട​ങ്ങി

കോടഞ്ചേരി‍: സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ഈ ​വ​ര്‍​ഷം ആ​രം​ഭി​ച്ച സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

 

ഫാ. ​ജോ​ര്‍​ജ് ക​റു​ക​മാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ്, ഡി​വൈ​എ​സ്പി ച​ന്ദ്ര​മോ​ഹ​ന്‍, എ​സ്പി​സി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​സു​നി​ല്‍​കു​മാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ സൂ​സ​ന്‍ വ​ര്‍​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ബു അ​വ​ണ്ണൂ​ര്‍, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ല്‍​സ​ണ്‍ ത​റ​പ്പേ​ല്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നു ജോ​ര്‍​ജ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി കെ.​ജെ. ഷി​ജി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി അ​ല​ക്‌​സ് ജോ​മോ​ന്‍, സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ഷി​ല്ലി സെ​ബാ​സ്റ്റ്യ​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി. അ​ന്ന​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് പ​ദ്ധ​തി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.


വ​ട്ട​ചി​റ ചി​പ്പി​ലി​തോ​ട് വ​നാ​തി​ര്‍​ത്തി ഭാ​ഗ​ത്ത് നാ​ലു​കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ഫെ​ന്‍​സിം​ഗ് ന​ട​ത്താ​ന്‍ 32 ല​ക്ഷം രൂ​പ​യും മു​ണ്ടൂ​ര്‍ ക​ണ്ട​പ്പ​ന്‍​ചാ​ല്‍ കൂ​രോ​ട്ടു​പാ​റ അ​തി​ര്‍​ത്തി​യി​ല്‍ മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ന് 24 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​ട്ടി​ക​ള്‍ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

District News

വ​യോ​ധി​ക​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

മു​ക്കം: ര​ണ്ട് വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ വ​യോ​ധി​ക​യെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി മു​ക്കം പോ​ലീ​സ്. 2023 സെ​പ്റ്റം​ബ​ർ 17ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​ണാ​താ​യ മു​ക്കം മാ​മ്പ​റ്റ സ്വ​ദേ​ശി​നി ചെ​റോ​പ്പാ​ലി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​ജ​യ​കു​മാ​രി (57)ക്കാ​യാ​ണ് മു​ക്കം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.


ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക്കം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണാ​ശേ​രി​യി​ൽ നി​ന്നും മാ​വൂ​ർ-​കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ൽ ക​യ​റു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.


വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര പോ​വാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. വി​ജ​യ​കു​മാ​രി​യെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​ൺ: 04952297133.

District News

വോ​ട്ട് ത​ള്ളി​യ​താ​യി ആ​രോ​പ​ണം; യു​ഡി​എ​ഫ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

മു​ക്കം: പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി ത​ള്ളി​യ​താ​യി ആ​രോ​പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. രാ​വി​ലെ എ​ട്ട് മു​ത​ൽ ഓ​ഫീ​സി​ലെ ര​ണ്ട് ക​വാ​ട​ങ്ങ​ളും ഉ​പ​രോ​ധി​ച്ച​തോ​ടെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് പോ​ലും ഓ​ഫീ​സി​ൽ ക​യ​റാ​നാ​യി​ല്ല. തു​ട​ർ​ന്ന് 10.30 ഓ​ടെ മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ ബ​ല​മാ​യി അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. സ​മ​രം ഡി​സി​സി മെ​മ്പ​ർ എം.​ടി. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് വി​ഭ​ജ​നം തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് വ്യാ​പ​ക​മാ​യി​ട്ടു​ള്ള രീ​തി​യി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും സി​പി​എ​മ്മി​ന്‍റെ സ​മ്മ​ർ​ദ​പ്ര​കാ​രം നൂ​റു​ക​ണ​ക്കി​ന് വോ​ട്ടു​ക​ൾ ഹി​യ​റിം​ഗ് നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ വെ​ട്ടി​മാ​റ്റി​യെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ സ​മാ​ൻ ചാ​ലൂ​ളി, യൂ​നു​സ് പു​ത്ത​ല​ത്ത്, സ​ലാം തേ​ക്കും​കു​റ്റി, പി.​എം. സു​ബൈ​ർ ബാ​ബു, ജോ​സ് പാ​ലി​യ​ത്ത്, എം.​ടി. സൈ​ത് ഫ​സ​ൽ, ജം​ഷി​ദ് ഒ​ള​ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ഇ​ഷ്ടി​ക ക​മ്പ​നി-​പ​രി​യാ​രം റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ് കാ​ര​ക്കു​റ്റി​യി​ൽ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ എ.​പി. അ​ഷ്റ​ഫ് സ്മാ​ര​ക ഇ​ഷ്ടി​ക ക​മ്പ​നി-​പ​രി​യാ​രം റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് അ​റു​തി വ​രു​ത്തി 2025-2026 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.


കൊ​ടി​യ​ത്തൂ​ർ - നെ​ല്ലി​ക്കാ​പ​റ​മ്പ് റോ​ഡി​നോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യി​ട്ടും വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു റോ​ഡി​ല്ലാ​ത്ത​ത് പ്ര​ദേ​ശ​ത്തെ വ​യോ​ധി​ക​രും രോ​ഗി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ഷ്ടി​ക ക​മ്പ​നി-​പ​രി​യാ​രം റോ​ഡി​ന് ഫ​ണ്ട് വ​ക​യി​രു​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു​വാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. വാ​ർ​ഡ് മെ​മ്പ​ർ വി. ​ഷം​ലൂ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, എം.​എ. അ​ബ്ദു​റ​ഹി​മാ​ൻ, സി.​പി. അ​സീ​സ്, എം.​എ. അ​ബ്ദു​ൽ അ​സീ​സ് ആ​രി​ഫ്, പി. ​അ​ഹ​മ്മ​ദ്, ജ്യോ​തി ബ​സു, വി. ​അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

മേ​പ്പ​യ്യൂ​ർ-​ചെ​റു​വ​ണ്ണൂ​ർ റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര ദു​ഷ്ക​രം

മേ​പ്പ​യ്യൂ​ർ: മേ​പ്പ​യ്യൂ​ർ-​ചെ​റു​വ​ണ്ണൂ​ർ റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​യി. മേ​പ്പ​യ്യൂ​ർ മു​ത​ൽ ചെ​റു​വ​ണ്ണൂ​ർ വ​രെ​യു​ള്ള ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും കു​ണ്ടും കു​ഴി​യു​മാ​യ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര പോ​ലും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് മു​റി​ച്ച​തി​നാ​ലും ഇ​വി​ട​ങ്ങ​ളി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ന്നി​യു​ള്ള​തി​ൽ മു​ക്ക്ഭാ​ഗം മ​ഴ പെ​യ്താ​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്


തി​രു​വ​ള്ളൂ​ർ, ആ​വ​ള, തോ​ട​ന്നൂ​ർ, പ​ള്ളി​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് എ​ത്തി​പ്പെ​ടാ​ൻ എ​ളു​പ്പ​വ​ഴി​യാ​ണ് ഈ ​റോ​ഡ്. മേ​പ്പ​യ്യൂ​ർ-​ചെ​റു​വ​ണ്ണൂ​ർ റോ​ഡ് ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​വാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​സ്ടി​യു മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് കോ​മ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

District News

കൊ​യി​ലാ​ണ്ടി​യി​ൽ മൂ​ന്നു ക​ട​ക​ളി​ൽ മോ​ഷ​ണം


കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ലെ മൂ​ന്നു ക​ട​ക​ളി​ൽ മോ​ഷ​ണം. ഈ​സ്റ്റ് ലി​ങ്ക് റോ​ഡി​ലെ മ​മ്മീ​സ് ട​വ​റി​ലെ റോ​സ് ബെ​ന്ന​റ്റ് ബ്യൂ​ട്ടീ​ഷ്യ​ൻ​സ്, ഉ​സ്താ​ദ് ഹോ​ട്ട​ൽ, കൊ​യി​ലാ​ണ്ടി സ്റ്റോ​ർ ഹോം ​അ​പ്ല​യ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ബെ​ന്ന​റ്റ് ബ്യൂ​ട്ടീ​ഷ്യ​ൻ​സി​ൽ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും 18,000 രൂ​പ പോ​യ​താ​യാ​ണ് വി​വ​രം. തൊ​ട്ട​ടു​ത്തു​ള്ള ഉ​സ്താ​ദ് ഹോ​ട്ട​ലി​ൽ പൂ​ട്ട് ത​ക​ർ​ത്തി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി സ്റ്റോ​റി​ൽ നി​ന്നും 8000 രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​ത്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു.

District News

പി​എം ​ശ്രീ പ​ദ്ധ​തി​ : മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭ​യെ ക​ബ​ളി​പ്പി​ച്ചുവെന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ല്ലം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യെ ക​ബ​ളി​പ്പി​ച്ചു ഒ​പ്പു​വെ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. നാ​ട്ടി​ന്‍ പു​റ​ത്തു​പോ​ലും ഇ​ങ്ങ​നെ ആ​രും ആ​രെ​യും ക​ബ​ളി​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കൊ​ല്ലം കോ​ര്‍​പറേ​ഷ​ന്‍റെ ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രെ എ​ന്‍.​കെ.​ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ജാ​ഥാ ക്യാ​പ്റ്റ​നും അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ, എ.​കെ. ഹ​ഫീ​സ്, നൗ​ഷാ​ദ് യൂ​നു​സ് എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ കു​റ്റ​വി​ചാ​ര​ണ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം അ​ഞ്ചാ​ലും​മൂ​ട്ടി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നെ​തി​രെ ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ലെ ഓ​രോ വി​ഷ​യ​വും വോ​ട്ട​ര്‍​മാ​ര്‍ ച​ര്‍​ച്ച​ചെ​യ്യു​മെ​ന്നും വി.​ഡി.​സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


കൊ​ല്ലം കോ​ര്‍​പറേ​ഷ​ന്‍ അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​മാ​യി മാ​റി​യെ​ന്നു തു​ട​ര്‍​ന്നു പ്ര​സം​ഗി​ച്ച ജാ​ഥാ ക്യാ​പ്റ്റ​ന്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പറഞ്ഞു.

 
അ​ഞ്ചാ​ലും​മൂ​ട്ടി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ 30ന് ​ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ സ​മാ​പി​ക്കും. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​സി.​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി ച​ട​ങ്ങി​ല്‍ ആ​ര്‍​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ.​എ.​അ​സീ​സ്, കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ബി​ന്ദു കൃ​ഷ്ണ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് യൂ​നു​സ്, എം.​എം. ന​സീ​ര്‍, അ​ഡ്വ.​പി.​ജ​ര്‍​മി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

District News

ചാ​ലു​വെ​ട്ടി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത്


കു​ണ്ട​റ : ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​രാ​തി കൊ​ടു​ത്തു മ​ടു​ത്തു. ഒ​ടു​വി​ൽ തൂ​മ്പ​യും ച​ട്ടി​യും എ​ടു​ത്തി​റ​ങ്ങി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചാ​ലു​വെ​ട്ടി നേ​ര​യാ​ക്കി. കു​ണ്ട​റ​യി​ൽ ദേ​ശീ​യ​പാ​ത അ​ധി​കാ​രി​ക​ൾ ചെ​യ്യേ​ണ്ട ജോ​ലി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും കൂ​ടി ചെ​യ്തു.


ഇ​ള​മ്പ​ള്ളൂ​ർ എ​സ്എ​ൻ​എ​സ്എം​എ​ച്ച്എ​സ് സ്കൂ​ളി​ന്‍റെ മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ടാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു ചാ​ലു വെ​ട്ടി വെ​ള്ളം ഒ​ഴു​ക്കി ക​ള​ഞ്ഞ​ത്.


മ​ഴ പെ​യ്താ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടാ​കും. സ്കൂ​ൾ കു​ട്ടി​ക​ൾ ചാ​ടി ക​ട​ന്നാ​ണ് സ്കൂ​ളി​ലേ​ക്ക് ക​യ​റു​ന്ന​ത്.​ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​നും സ്ഥ​ലം എം​എ​ൽ​എ യ്ക്കും​എം​പി യ്ക്കും ​ദേ​ശീ​യ​പാ​ത അ​ധി​കാ​രി​ക​ൾ​ക്കും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും നാ​ളി​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.​ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​ത്തോ​ടെ​യാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും തൂ​മ്പ​യും ച​ട്ടി​യു​മാ​യി ഇ​റ​ങ്ങി​യ​ത്.

 

District News

സ​പ്ലൈ​ക്കോ​യു​ടെ ആ​റു പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ കൂ​ടി തു​ട​ങ്ങും: മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍


കൊ​ല്ലം: സ​പ്ലൈ​ക്കോ​യു​ടെ ആ​റു പ​മ്പു​ക​ള്‍ കൂ​ടി തു​ട​ങ്ങു​മെ​ന്നു ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ​മ​ന്ത്രി ജി.​ആ​ര്‍ അ​നി​ല്‍. സ​പ്ലൈ​ക്കോ​യു​ടെ പ​തി​നാ​ലാ​മ​തു പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ക​ന്‍റോ​ണ്‍​മെ​ന്‍റ് സി​വി​ല്‍ സ​പ്ലൈ​സ് കോം​പ്ല​ക്‌​സി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​എം നൗ​ഷാ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, മേ​യ​ര്‍ ഹ​ണി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.


സം​സ്ഥാ​ന ഐ​ഒ​സി​എ​ല്‍ റീ​ട്ടെ​യി​ല്‍ സെ​യി​ല്‍​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഗൗ​ര​വ് കു​ന്ദ്ര റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍, സം​സ്ഥാ​ന ഐ​ഒ​സി​എ​ല്‍ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​റും സം​സ്ഥാ​ന മേ​ധാ​വി​യു​മാ​യി ഗീ​ഥി​ക മെ​ഹ്‌​റ, ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് റേ​ഷ​നിം​ഗ് സി.​വി മോ​ഹ​ന​ന്‍ കു​മാ​ര്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ജി.​എ​സ് ഗോ​പ​കു​മാ​ര്‍, തി​രു​വ​ന​ന്ത​പു​രം സ​പ്ലൈ​ക്കോ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ എ​സ്.​ആ​ര്‍ സ്മി​ത, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

District News

ട​ര്‍​ബോ​സ്' ഇ​ല​ക്‌ട്രിക് ബൈ​ക്ക് ഡി​സൈ​ന്‍ രം​ഗ​ത്ത് ദേ​ശീ​യ അ​വാ​ര്‍​ഡ്


പാ​രി​പ്പ​ള്ളി: യു​കെ​എ​ഫ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ (ഓ​ട്ടോ​ണ​മ​സ്) മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നിയ​റിം​ഗ് വി​ഭാ​ഗം ഗാ​രേ​ജ് ടീം ​ട​ര്‍​ബോ​സി​നു ദേ​ശീ​യ ത​ല​ത്തി​ല്‍ അ​ഭി​മാ​ന​നേ​ട്ടം. നാ​ഷ​ണ​ല്‍ ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഡി​സൈ​ന്‍ ച​ല​ഞ്ചി​ല്‍ ഇ​ല​ക്‌ട്രിക് വാ​ഹ​ന നി​ര്‍​മാ​ണ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ബെ​സ്റ്റ് എ​ര്‍​ഗ​ണോ​മി​ക്സ്, എ​സ്ഥെ​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ന്‍ അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി.​


കോ​യ​മ്പ​ത്തൂ​രി​ലെ ശ്രീ ​രാ​മ​കൃ​ഷ്ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ല്‍ മെ​ക്ക​ട്രോ​ണ്‍ മോ​ട്ടോ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച ഇ​ല​ക്‌ട്രിക് ബൈ​ക്ക് ഡി​സൈ​ന്‍ ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ല്‍ 19 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.


യു​കെ​എ​ഫ് ടീം ​ട​ര്‍​ബോ​സ് രൂ​പ​ക​ല്പ​ന ചെ​യ്ത ഇ​ല​ക്‌ട്രിക് ബൈ​ക്ക് 'മാ​ര്‍​ക്ക് വ​ണ്‍' മി​ക​ച്ച രൂ​പ​ക​ല്പ​ന​യും സാ​ങ്കേ​തി​ക മി​ക​വും മൂ​ലം വി​ധി​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​ശം​സ നേ​ടി.​അ​തോ​ടൊ​പ്പം, ഭോ​പ്പാ​ലി​ലെ ആ​ര്‍​പി​എം അ​ന്താ​രാ​ഷ്ട്ര റേ​സിം​ഗ് സ​ര്‍​ക്യൂ​ട്ടി​ല്‍ ഹി​ന്ദു​സ്ഥാ​ന്‍ മോ​ട്ടോ​ര്‍ സ്പോ​ര്‍​ട്സു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ന്‍ ഇ​ല​ക്‌ട്രിക് ബൈ​ക്ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍, 22 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍ യു​കെ​എ​ഫ് കോ​ള​ജ് ടീം ​മൂ​ന്നാം സ്ഥാ​ന​വും പ്ര​ത്യേ​ക​മാ​യി ന​ട​ന്ന കി​ല്‍ ദ ​ഹി​ല്‍ ഇ​വ​ന്‍റി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.


ഇ​രു മ​ത്സ​ര​ങ്ങ​ളി​ലെ​യും കേ​ര​ള​ത്തി​ല്‍ നി​ന്ന് പ​ങ്കെ​ടു​ത്ത ഏ​ക ടീം ​എ​ന്ന നി​ല​യി​ലും യു​കെ​എ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ (ഓ​ട്ടോ​ണ​മ​സ്) ഈ ​നേ​ട്ടം ശ്ര​ദ്ധേ​യ​മാ​യി. ഈ ​വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് യു​കെ​എ​ഫ് മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നിയ​റ​റിം​ഗ് വി​ഭാ​ഗം അ​സി​. പ്ര​ഫ​സ​ര്‍​മാ​രാ​യ സി.​ആ​ര്‍. ശ്രീ​ഹ​രി, പി. ​അ​നു​രാ​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​യി​രു​ന്നു.


അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ മെ​ക്കാ​നി​ക്ക​ല്‍ വി​ദ്യാ​ർ​ഥി എ​സ്. നി​ര്‍​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​ക്, അ​ന​ന്തു ഗി​രീ​ഷ​ൻ, അ​ബാ​ബി​ൻ, അ​മ​ൽ, ദ​ർ​ശ്, സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

 

District News

ന​ട​യ്ക്ക​ൽ ഏ​ലാ​യി​ൽ ര​ണ്ടാംവി​ള നെ​ൽ​കൃ​ഷി തു​ട​ങ്ങി


ചാ​ത്ത​ന്നൂ​ർ : ന​ട​യ്ക്ക​ൽ ഏ​ലാ​യി​ൽ തു​ട​ർ​ച്ച​യാ​യി ആ​റാം വ​ർ​ഷ​വും നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ ര​ണ്ടാം വി​ള കൃ​ഷി​യാ​ണ് തു​ട​ങ്ങി​യ​ത്. 2020 ൽ ​കേ​ര​ള​സ​ർ​ക്കാ​രി െ ന്‍റ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ത​രി​ശാ​യി കി​ട​ന്ന പ​ത്ത് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ് സ്പോ​ർ​ട്സ് ക്ല​ബ് ആ​ൻഡ് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​ഫ​ല​മാ​യി കൃ​ഷി തു​ട​ങ്ങി​യ​ത്.​ആ​ദ്യ​കാ​ല​ത്ത് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ർ​ക്കാ​രി െ ന്‍റ​യും സ​ബ്‌​സി​ഡി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.


ജി​ല്ലാ പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തും നെ​ൽ​കൃ​ഷി​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന ധ​ന​സ​ഹാ​യം പി​ന്നീ​ട് നി​ർ​ത്ത​ലാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി െ ന്‍റ ധ​ന​സ​ഹാ​യം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി​യു​ടെ സ​ബ്‌​സി​ഡി ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നി​ട്ടും ര​ണ്ടാം വി​ള കൃ​ഷി തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ന​ട​യ്ക്ക​ൽ ഏ​ലാ​യി​ൽ റാ​മ്പ് നി​ർ​മി​ച്ച​തോ​ട കൃ​ഷി ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നും വ​ളം, വി​ത്ത് എ​ന്നി​വ എ​ത്തി​ക്കു​ന്ന​തി​നും സ​ഹാ​യ​മാ​യി.​


കാ​ർ​ഷി​ക സം​സ്കാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും നെ​ൽ​കൃ​ഷി സ​ഹാ​യി​ക്കു​ന്ന​താ​ണ്. നെ​ൽ​കൃ​ഷി​ക്ക് ഹെ​ക്‌ടറി​ന് ഒ​രു ല​ക്ഷം രൂ​പ പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​കു​ക. നെ​ല്ലി െ ന്‍റ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കു​ക, വ​യ്ക്കോ​ൽ ക്ഷീ​രോ​ല്പാ​ദ​ക സം​ഘ​ങ്ങ​ൾ വ​ഴി വി​റ്റ​ഴി​ക്കാ​ൻ ഉ​ള്ള സൗ​ക​ര്യം ചെ​യ്യു​ക എ​ന്നി​വ​യാ​ണ് നെ​ൽ​കൃ​ഷി തു​ട​ർ​ന്ന് കൊ​ണ്ട് പോ​കു​ന്ന​തി​ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പെ​ടു​ന്ന​ത്. ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രാ​യ മു​ൻ ഇ​ത്തി​ക്ക​ര ബി​ഡി ഒ ​ശ​ര​ത്ച​ന്ദ്ര​കു​റു​പ്പ്, ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ് ഓ​ഫീ​സ് അ​ഞ്ച​ൽ യൂ​ണി​റ്റി​ലെ ക്ലാ​ർ​ക്ക് ഗി​രീ​ഷ്‌​കു​മാ​ർ ന​ട​യ്ക്ക​ൽ, എ​സ്കെ​എം കാ​ലി​ത്തീ​റ്റ കൊ​ല്ലം ഡി​പ്പോ മാ​നേ​ജ​ർ പി.​വി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് ന​ട​യ്ക്ക​ൽ ഏ​ലാ​യി​ലെ കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

 

District News

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ


കൊ​ല്ലം : ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ൾ കൊ​ല്ലം ന​ഗ​ര​ത്തി​ൽ തു​ട​ർ ക​ഥ​ക​ളാ​വു​ക​യാ​ണ്. ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രും ഇ​ല്ലാ​ത്ത അ​വ​സ്ഥ. ചി​ല പ്ര​ത്യേ​ക സ​മ​യ​ങ്ങ​ളി​ലാ​ണ് ചി​ല സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​യ​മ ലം​ഘ​നം ന​ഗ​ര​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ10 വ​രെ​യും ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നു മു​ത​ൽ ആ​റുവ​രെ​യു​മാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ വ​ക വെ​യ്ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത​ത്.
ഈ ​തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ സി​ഗ്ന​ലു​ക​ളി​ൽ ചു​വ​പ്പു ലൈ​റ്റ് ക​ത്തി കി​ട​ന്നാ​ലും ചി​ല സ്വ​കാ​ര്യ ബ​സു​ക​ൾ അ​തൊ​ന്നും കാ​ര്യ​മാ​ക്കാ​റി​ല്ല.


ചി​ന്ന​ക്ക​ട​യി​ൽ പ്ര​ധാ​ന ട്രാ​ഫി​ക് സി​ഗ്ന​ൽ വ​ഴി നി​യ​മലം​ഘ​നം ന​ട​ത്തി സ്വ​കാ​ര്യ ബ​സു​ക​ൾ കു​തി​ച്ചു പാ​യു​മ്പോ​ൾ ഇ​രു ച​ക്ര വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ അ​ട​ക്കം പ്രാ​ണ​ഭ​യ​ത്താ​ൽ റോ​ഡ് ഓ​ര​ത്തേ​ക്ക് മാ​റുകയാണ് ചെയ്യുന്ന​ത്. ഇ​ത് ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല.


തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ട്രാ​ഫി​ക് പോ​ലീ​സി​നെ അവിടെ കാണാ റില്ല. ന​ഗ​ര​മ​ധ്യ​ത്തെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളൊ​ക്കെ സി​ഗ്ന​ൽ കാ​ത്ത് നി​ർ​ത്തി​യി​ടു​മ്പോ​ൾ ചി​ല സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം അ​തി​നു കൂ​ട്ടാ​ക്കാ​റി​ല്ല. താ​ലൂ​ക്ക് ക​ച്ചേ​രി ജം​ഗ്ഷ​നി​ലും ഇ​ത് ത​ന്നെ​യാ​ണ് സ്ഥി​തി. അ​വി​ടെ ഒ​രു സി​ഗ്ന​ൽ ഉ​ണ്ടെ​ന്നു പോ​ലും ക​ണ​ക്കാ​ക്കാ​തെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ.


ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഫോ​ൺ ഉ​പ​യോ​ഗം ഒ​രു ത​രം ഫാ​ഷ​നാ​യി​രി​ക്കു​ക​യാ​ണ്. ചെ​വി​യി​ലും തോ​ളി​ലു​മാ​യി ചേ​ർ​ത്ത് വച്ച ഫോ​ണു​ക​ളു​മാ​യാ​ണ് മി​ക്ക ഡ്രൈ​വ​ർ മാ​രും​ന​ഗ​ര മ​ധ്യ​ത്തെ വ​ള​വു​ക​ൾ തി​രി​ക്കു​ക. ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ഹോ​ൺ അ​ടി​ച്ചാ​ൽ ഇ​തൊ​ന്നും അ​റി​യാ​ത്ത​വ​രെ പോ​ലെ ഇ​ക്കൂ​ട്ട​ർ മ​റ്റൊ​രു ലോ​ക​ത്താ​യി​രി​ക്കും.​


മൂ​ന്നുമാ​സം മു​ൻ​പ് പോ​ലീ​സി െ ന്‍റ പ​രി​ശോ​ധ​ന​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളും അ​ട​ക്കം മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ചി​ല​രെ പി​ടി​കൂ​ടി ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ന്ന് ഉ​ണ്ടാ​യി​ല്ല.


ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പെ​ട്ട സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും വെ​റു​തെ​യാ​യി.


ആ​രു​ടെ പേ​രി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ച​വ​റ - കു​ണ്ട​റ, പെ​രു​മ​ൺ - കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം റൂ​ട്ടു​ക​ളി​ലും സ​ർ​വീ​സ് ന​ട​ത്തു​ന്ന ചി​ല ബ​സു​ക​ൾ കാ​ഴ്ച​ക്കാ​രെ പോ​ലും ഭ​യ​പ്പെ​ടു​ത്തും വി​ധ​മാ​ണ് മ​ര​ണ​പാ​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.ച​വ​റ - കു​ണ്ട​റ റൂ​ട്ടി​ലെ ചി​ല ബ​സു​ക​ൾ സ​മ​യ​ക്കു​റ​വി െ ന്‍റ പേ​ര് പ​റ​ഞ്ഞാ​ണ് മ​ത്സ​ര ഓ​ട്ടം ന​ട​ത്തു​ന്ന​ത്.ഈ ​റൂ​ട്ടി​ൽ യാ​ത്ര​ക്കാ​ർ ബ​സി​നു​ള്ളി​ൽ ക​യ​റും മു​ൻ​പ് മ​ണി​യ​ടി​ച്ച് ബ​സെ​ടു​ക്കു​ന്ന​ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

 

District News

കൊ​ല്ലം - പു​ന​ലൂ​ർ പാ​ത​യി​ൽ ഒ​രു ട്രെ​യി​ൻ കൂ​ടി അ​നു​വ​ദി​ച്ചേ​ക്കും

പു​ന​ലൂ​ർ: യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ല്ലം - പു​ന​ലൂ​ർ പാ​ത​യി​ൽ ഒ​രു ട്രെ​യി​ൻ കൂ​ടി അനുവദിച്ചേ​ക്കും. കൊ​ല്ലം പു​ന​ലൂ​ർ പാ​ത​യി​ൽ പ​ക​ൽ ഒ​മ്പ​തു മ​ണി​ക്കൂ​റോ​ളം ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ല്ലാ​ത്ത പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ​ദി​വ​സം പു​ന​ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ മ​ധു​ര ഡി​വി​ഷ​ണൽ മാ​നേ​ജ​ർ ഓം ​പ്ര​കാ​ശ് മീ​ണ​യാ​ണ് മ​ധു​ര ഡി​വി​ഷ​ൻ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ഗ​ണേ​ശ െ ന്‍റ സാ​ന്നി​ധ്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് ഉ​റ​പ്പു​ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി എം​പി​മാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന കാ​ര്യ​മാ​ണി​ത്. കൊ​ല്ലം -ചെ​ന്നൈ പാ​ത​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട 45 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ല്ലാ​ത്ത​ത് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ നി​ത്യ​വും ദു​രി​ത​ത്തി​ലാ​ക്കി വ​രു​ക​യാ​ണ്. ‌


മ​ധു​ര - പു​ന​ലൂ​ർ എ​ക്സ്പ്ര​സി െ ന്‍റ റേ​ക്ക് പ​ക​ൽ​സ​മ​യം മു​ഴു​വ​ൻ പു​ന​ലൂ​രി​ൽ വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. ഇ​ത് ഉ​പ​യോ​ഗി​ച്ച് പു​ന​ലൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്കും തി​രി​കെ​യും പാ​സ​ഞ്ച​ർ സ​ർ​വീ​സ് ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.


വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഗേ​ജ് മാ​റ്റ​വും പി​ന്നീ​ട് വൈ​ദ്യു​തീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടും ഒ​മ്പ​തു മ​ണി​ക്കൂ​ർ ട്രെ​യി​ൻ ഇ​ല്ലാ​ത്ത സ്ഥി​തി​ക്ക് മാ​റ്റം വ​രു​ത്താ​ൻ ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​കാ​ഞ്ഞ​ത് ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചി​രു​ന്നു.

 

District News

എംഡിഎംഎ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ


കൊ​ല്ലം: വില്പന​യ്ക്കെ​ത്തി​ച്ച 14.702 ഗ്രാം ​എംഡിഎംഎയു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. ത​ഴ​വ​പൊ​യ്ക​യി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ ഷാ (22) ​ആ​ണ് ഡാ​ൻ​സാ​ഫ് ടീ​മി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബംഗളൂരി​വിൽ നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ല്പന​യ്ക്കാ​യി എ​ത്തി​ച്ച എംഡിഎംഎ ആ​ണ് പി​ടി​കൂ​ടി​യ​ത്.


ഇ​യാ​ൾ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്ന് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​താ​യി ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സൂ​ർ​മു​ക്ക് വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എംഡിഎംഎ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ ​ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​വും ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

ഇ​ത്തി​ക്ക​ര​യി​ലെ സഞ്ചാര സ്വാതന്ത്യ സ​മ​രം:​ യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​ത്യ​ഗ്ര​ഹം അ​നു​ഷ്‌ടിച്ചു

കൊ​ട്ടി​യം:​ഇ​ത്തി​ക്ക​ര സ​ഞ്ചാ​ര സ്വാ​ത​ന്ത്യ ജ​ന​കീ​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഇ​രു​പ​ത്തി​ആ​റാം ദി​വ​സം യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​ത്യ​ഗ്ര​ഹം ന​ട​ത്തി.


യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ദി​ച്ച​ന​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​ഫീ​ഖ് കു​ണ്ടു​മ​ണാ​ണ് സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ച​ത്. ജ​ന​കീ​യ പ്ര​തി​ഷേ​ധ സ​മി​തി ക​ൺ​വീ​ന​ർ ജി. ​രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം ശ്രീ​ലാ​ൽ ചി​റ​യ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


മു​ൻ ബ്ലോ​ക്ക് മെ​മ്പ​ർ മൈ​ല​ക്കാ​ട് സു​നി​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ലാ​ൽ, ആ​ദി​ച്ച​ന​ല്ലൂ​ർ മു​ൻ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ,സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ പി​ള്ള, ചാ​ത്ത​ന്നൂ​ർ മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്, കോ​ൺ​ഗ്ര​സ്‌ കൊ​ട്ടി​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ്, ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ ചി​റ​ക്ക​ര, കെ ​എ​സ് യു ​ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദ്, മു​ൻ പ​ഞ്ചാ​യ​ത്ത്‌ അം​ഗം റം​ല ബ​ഷീ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​നീ​ഷ നി​സാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ഡി സി ​സി സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം നാ​ര​ങ്ങാനീ​ര് ന​ൽ​കി സ​ത്യ​ഗ്ര​ഹം അ​വ​സാ​നി​ പ്പി​ച്ചു.

 

District News

കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വി​ന് വെ​ട്ടേ​റ്റു: ബ​ന്ധു ഒ​ളി​വി​ൽ

ശാ​സ്താം​കോ​ട്ട :ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്ഥാ​നാ​ർ​ഥി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു ദ​ളി​ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും പ​ടി​ഞ്ഞാ​റെ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ ഉ​ഷാ​ല​യം ശി​വ​രാ​ജ​ന് (59) വെ​ട്ടേ​റ്റു.


കഴിഞ്ഞദിവസം രാ​ത്രി പ​ത്തോ​ടെ ആ​ദി​ക്കാ​ട്ട് മു​ക്കി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ഷാ​ല​യം ശി​വ​രാ​ജ​നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ബി​ജു (48) ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.​പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യ പ​ടി​ഞ്ഞാ​റെ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ശി​വ​രാ​ജ​ന്‍റെ സ​ഹോ​ദ​രി​യും മു​ൻ മെ​മ്പ​റു​മാ​യ ഉ​ഷ​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.


ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ത​ന്‍റെ ഭാ​ര്യ​യെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ആ​ക്രോ​ശി​ച്ചു ആ​ദി​ക്കാ​ട്ട് മു​ക്കി​ൽ സം​സാ​രി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഉ​ഷാ​ല​യം ശി​വ​രാ​ജ​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​യി​ൽ ക​രു​തി​യി​രു​ന്ന തേ​പ്പ് ക​ര​ണ്ടി ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ വെ​ട്ടി. പ​രി​ക്കേ​റ്റു നി​ല​ത്തു വീ​ണ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഉ​ഷാ​ല​യം ശി​വ​രാ​ജ​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ബി​ജു ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത​താ​യും ശാ​സ്താം​കോ​ട്ട എ​സ്എ​ച്ച്ഒ അ​നീ​സ് അ​റി​യി​ച്ചു.

 

District News

ഡോ​ണ്‍​ബോ​സ്കോ സു​വ​ർ​ണ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കൊ​ല്ലം : ഡോ​ണ്‍​ബോ​സ്കോ സ​ലേ​ഷ്യ​ന്‍ സ​ഭ തോ​പ്പ്‌ ഇ​ട​വ​ക​യി​ല്‍ ശു​ശ്രൂ​ഷ ഏ​റ്റെ​ടു​ത്ത​തി െ ന്‍റ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ​ പ്ര​കാ​ശ​നം കൊ​ല്ലം രൂ​പ​ത സ്പി​രി​ച്വല്‍ ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. വി​ന്‍​സ​ന്‍റ്മ​ച്ചാ​ഡോ നി​ര്‍​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ്‌ പൈ​നാ​ട​ത്ത്‌, ഫാ. ​ബെ​ഞ്ച​മി​ന്‍ ജോ​ര്‍​ജ്‌, ഫാ. ​സ​ജി എ​ള​മ്പാ​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


കൈ​ക്കാ​ര​ന്‍ ജെ​റാ​ള്‍​ഡ്‌ നെ​റ്റോ, ജൂ​ബി​ലി ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ. ​ജെ. ഡി​ക്രൂ​സ്‌, ബി​സിസി ​കോ​ർഡി​നേ​റ്റ​ര്‍ മാ​ഗി സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മൂ​ന്നു​മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ന​വം​ബ​ര്‍ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും.

 

District News

യോ​ഹ​ന്നാ​ന് അ​ഭ​യ​മാ​യി ​ഗാ​ന്ധി​ഭ​വ​ന്‍


പ​ത്ത​നാ​പു​രം: ആ​യൂ​ര്‍, ഇ​ട​മാ​ട്, മൈ​ലോ​ട്ട് ചെ​രി​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ യോ​ഹ​ന്നാ​ന് ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യ​മാ​യി. സി​മ​ന്‍റ് ഗോ​ഡൗ​ണി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി ആ​യി​രു​ന്ന യോ​ഹ​ന്നാ​ന് സി​മ​ന്‍റ് ചാ​ക്ക് കാ​ലി​ല്‍ വീ​ണ് ഒ​രു അ​പ​ക​ടം പ​റ്റി.


പി​ന്നീ​ട് വീ​ണു ത​ല​പൊ​ട്ടി.ചി​കി​ത്സ​ക​ള്‍ തു​ട​ര്‍​ന്നെ​ങ്കി​ലും മാ​ന​സി​ക​നി​ല ത​ക​രാ​റി​ലാ​കു​ക​യും അ​ക്ര​മാ​സ​ക്ത​നാ​കു​ക​യും ചെ​യ്തു.


ആ​കെ​യു​ള്ള ര​ണ്ടു സെ​ന്‍റ് വ​സ്തു​വും വീ​ടും ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. യോ​ഹ​ന്നാ​നെ സം​ര​ക്ഷി​ക്കാ​ന്‍ യാ​തൊ​രു മാ​ര്‍​ഗ​വും ഇ​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് മു​ന്‍ കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജ​ഗ​ദ​മ്മ ടീ​ച്ച​ര്‍, ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​നെ വി​വ​ര​മ​റി​യി​ച്ച​ത്.


സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​താ​പ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ശ്രീ​ദേ​വി എ​ന്നി​വ​ര്‍ വീ​ട്ടു​കാ​രോ​ടൊ​പ്പം, ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ച്ച യോ​ഹ​ന്നാ​നെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​സി. സു​രേ​ഷ്, ജ​ന​റ​ല്‍ സൂ​പ്ര​ണ്ട് സൂ​സ​ന്‍ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്തു.

District News

വി​ഷ​ന്‍ 2031: സം​സ്ഥാ​നത​ല​ സെ​മി​നാ​ര്‍ 3ന്


​കൊ​ല്ലം: വി​ഷ​ൻ 31 സം​സ്ഥാ​ന​ത​ല സെ​മി​നാ​ര്‍ 30ന് ​ദി ക്വ​യി​ലോ​ണ്‍ ബീ​ച്ച് ഹോ​ട്ട​ലി​ലെ ഓ​ര്‍​ക്കി​ഡ് ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. രാ​വി​ലെ 10നു ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.


മ​ന്ത്രി വി .​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി​മാ​രാ​യ ജെ .​ചി​ഞ്ചു​റാ​ണി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍, ഐ​എ​ല്‍​ഒ ഡ​യ​റ​ക്ട​ര്‍ മി​ചി​കോ മി​യാ​മോ​ട്ടോ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും.


ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍​ഷ​ത്തെ നേ​ട്ട​ങ്ങ​ള്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ സ​ഫ്‌​ന ന​സ​റു​ദ്ദീ​ന്‍ അ​വ​ത​രി​പ്പി​ക്കും.​എം​പി​മാ​രാ​യ എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, മേ​യ​ര്‍ ഹ​ണി, എം​എ​ല്‍​എ​മാ​രാ​യ എം. ​മു​കേ​ഷ്, എം. ​നൗ​ഷാ​ദ്, പി.​എ​സ്.സു​പാ​ല്‍, പി.​സി. വി​ഷ്ണു​നാ​ഥ്, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള, ജി.​എ​സ്. ജ​യ​ലാ​ല്‍, സി .​ആ​ര്‍. മ​ഹേ​ഷ്, ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ സി​ഡ​ന്‍റ് ഡോ. ​പി.കെ.​ ഗോ​പ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

 

District News

പൂ​ട്ടി​കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച: പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

വെ​ള്ള​റ​ട: ക​ഴി​ഞ്ഞ​ദി​വ​സം ചെ​റി​യ കൊ​ല്ല​യി​ല്‍ ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ല്‍​നി​ന്നും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സ് സി​സി​ടി​വി കാ​മ​റ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഒ​രാ​ഴ്ച​യോ​ളം പൂ​ട്ടി​ക്കി​ട​ന്ന ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച ചെ​യ്യു​ന്ന സ​മ​യം ഒ​രാ​ഴ്ച കാ​ലം മ​ഴ ശ​ക്ത​മാ​യി​രു​ന്നു. ‌


അ​തു മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു പോ​ ലീ​സി​ന് വെ​ല്ലു​വി​ളി​യാ​യി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും സ​മീ​പ​ത്തെ സി​സി​ടി​വി​ക​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ശ​ശി​കു​മാ​ര​ന്‍ നാ​യ​ര്‍, ശ​ശി​കു​മാ​ര്‍, പ്ര​മോ​ദ്, അ​നി​ല്‍ സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ പ്ര​ണ​വ് അ​ട​ങ്ങു​ന്ന സം​ഘം സ​മീ​പ​ത്തെ സി​സി​ടി​വി​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നി​രീ​ക്ഷ​ണം ന​ട​ത്തി.

വ്യ​ക്ത​മാ​യ ഒ​രു സൂ​ച​ന​യും ഇ​തു​വ​രെ പോ​ലീ​സി​ന് ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ശേ​ഖ​രി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ള്‍ പോ​ലീ​സി​ന് സം​ശ​യ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍​നി​ന്നും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ ഇ​നി പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം വ​ന്നാ​ലേ മോ​ഷ്ടാ​ക്ക​ളി​ലേ​യ്ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ക​യു​ള്ളു. ദി​വ​സ​ങ്ങ​ള്‍ വൈ​കി​യ​ത് പോ​ലീ​സി​നു മോ​ഷ്ടാ​ക്ക​ളി​ല്‍ എ​ത്തു​ന്ന​തി​നു വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ക​യാ​ണ്. എ​ന്നി​രു​ന്നാ​ലും വീ​ണ്ടും സ​മീ​പ​ത്തെ എ​ല്ലാ സി​സി​ടി​വി​ക​ളും നി​രീ​ക്ഷി​ച്ച് എ​ത്ര​യും വേ​ഗം മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

District News

കത്തിക്കുത്തിൽ യുവാവ് മരിച്ച സംഭവം: രണ്ടുപേർ പിടിയിൽ

പേ​രൂ​ര്‍​ക്ക​ട: ക​ത്തി​ക്കു​ത്തി​നി​ടെ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ ക​ര​മ​ന സി​ഐ അ​നൂ​പ്, എ​സ്ഐ​മാ​രാ​യ ശ്രീ​ജി​ത്ത്, അ​ജി​ത്ത്, സ​തീ​ഷ്‌​കു​മാ​ർ, എ​സ്‌​സി​പി​ഒ കൃ​ഷ്ണ​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ഹി​ര​ണ്‍, അ​ജി​കു​മാ​ർ, ശ​ര​ത്ത്, ശ്യാം​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.


മ​ണ​ക്കാ​ട് കു​ര്യാ​ത്തി എം.​എ​സ്.​കെ ന​ഗ​റി​ൽ അ​ജീ​ഷ്‌​കു​മാ​ര്‍ (39), നേ​മം ക​രു​മം ഇ​ട​ഗ്രാ​മം സു​നി​താ​ല​യ​ത്തി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ജി എ​ന്ന അ​ജ​യ​ന്‍ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ ഇ​രു​വ​രും ബ​ന്ധു​ക്ക​ളാ​ണ്. ക​രു​മം ഇ​ട​ഗ്രാ​മം സ്വ​ദേ​ശി ഷി​ജോ (34) യാ​ണ് ക​ത്തി​ക്കു​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ അ​ജ​യ​ന്‍ ഭാ​ര്യ പ്രീ​ത​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​ണ്. ഇ​തി​ന്‍റെ കാ​ര​ണം ചോ​ദി​ക്കു​ന്ന​തി​നാ​യി പ്രീ​ത​യു​ടെ സ​ഹോ​ദ​ര​നാ​യ രാ​ഹു​ല്‍ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ഷി​ജോ, ജോ​ജോ, ടെ​ല്‍​ജി​ന്‍ എ​ന്നി​വ​രു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ഇ​ട​ഗ്രാ​മ​ത്ത് അ​ജ​യ​ന്‍ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി.

ത​ർ​ക്ക​ത്തി​നി​ടെ അ​ജ​യ​ന്‍ ത​ന്‍റെ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഷി​ജോ, ജോ​ജോ എ​ന്നി​വ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ജീ​ഷ്‌​കു​മാ​ര്‍ രാ​ഹു​ലി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ജോ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജോ​ജോ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. ഫോ​ര്‍​ട്ട് എ​സി ബി​നു​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

വാ​ഹ​ന​മോ​ഷ​ണങ്ങൾ പൊ​ളി​ച്ചു വിൽക്കുന്ന യുവാവ് അറസ്റ്റിൽ

പേ​രൂ​ര്‍​ക്ക​ട: മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി കൊ​ണ്ടു​കൊ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ച്ചു​വി​ല്‍​ക്കു​ന്ന​യാ​ളെ ത​മ്പാ​നൂ​ര്‍ സി​ഐ ജി​ജു​കു​മാ​ര്‍, എ​സ്ഐ ബി​നു​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട അ​ന്വേ​ഷ​ണ​സം​ഘം പൂ​ന്തു​റ​യി​ല്‍ നി​ന്നു പി​ടി​കൂ​ടി. പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി മു​നീ​ര്‍ (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

 

ന​ഹാ​സ്, ഷ​മീ​ര്‍, പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു മോ​ഷ്ടി​ച്ചു​കൊ​ണ്ടു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​യാ​ള്‍ പൊ​ളി​ച്ചു​വി​ല്‍​ക്കു​ന്ന​ത്. മൂ​വ​രും റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. ഇ​വ​രി​ല്‍ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം മു​നീ​റി​ലേ​ക്ക് എ​ത്തി​യ​ത്. മു​നീ​ര്‍ പൊ​ളി​ച്ചു​വി​ല്‍​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ബൈ​ക്കു​ക​ളും സ്‌​കൂ​ട്ട​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. മു​നീ​റി​ന്‍റെ ഗോ​ഡൗ​ണി​ല്‍ യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ടെ​ത്തി​യ പൊ​ളി​ക്കാ​ത്ത ഓ​ട്ടോ​റി​ക്ഷ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്.


ക​ട​യ്ക്ക് ലൈ​സ​ന്‍​സ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും തോ​ന്നും​പ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ക്കാ​ന്‍ എ​ടു​ത്ത​ശേ​ഷം മോ​ഷ്ടാ​ക്ക​ള്‍​ക്കു കൃ​ത്യ​മാ​യി പ​ടി ന​ല്‍​കി​യി​രു​ന്ന​തെ​ന്നും ത​മ്പാ​നൂ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ പൊ​ളി​ച്ചു​വി​റ്റ വാ​ഹ​ന​ങ്ങ​ള്‍​ക്കും കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളി​ല്ല. അ​റ​സ്റ്റി​ലാ​യ മു​നീ​റി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

പോ​ലീ​സി​നെ കു​ഴ​ക്കി​യ വ​സ്തു​ത​ട്ടി​പ്പ്: ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത് എട്ടുപേർ

പേ​രൂ​ര്‍​ക്ക​ട: ഡോ​റ അ​സ​റി​യ ക്രി​പ്സി​നന്‍റെ (63) ജ​വ​ഹ​ര്‍ ന​ഗ​റി​ലെ 10 കോ​ടി രൂ​പ വി​ല​വ​രു​ന്ന വ​സ്തു​വി​ലും വീ​ട്ടി​ലു​മാ​യി​രു​ന്നു അ​നി​ല്‍ ത​മ്പി​യു​ടെ ക​ണ്ണ് ഉ​ട​ക്കി​യ​ത്. അവിടെ മുതൽ തുടങ്ങിയതാണ് പ്ര മാദമായ വസ്തുതട്ടിപ്പുകേസ്.

\
ഇ​തു കൈ​ക്ക​ലാ​ക്കാ​ന്‍ 2013 മു​ത​ല്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഉ​ട​മ വ​ഴ​ങ്ങി​യി​ല്ല. ഒ​ടു​വി​ല്‍ വ​സ്തു വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച് ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ന്‍ അ​ന​ന്ത​പു​രി മ​ണി​ക​ണ്ഠ​നെ നി​യോ​ഗി​ച്ചു. ഒ​മ്പ​തു ല​ക്ഷം രൂ​പ ലോ​ണ്‍ അ​ട​വ് മു​ട​ങ്ങി​യ​തി​ന് ജ​പ്തി​ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന മ​ണി​ക​ണ്ഠ​ന്‍ ഇ​തു ത​നി​ക്കു ല​ഭി​ച്ച ക​ച്ചി​ത്തു​രു​മ്പാ​യി ക​ണ്ടു. സബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​ണമാ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​യും പാ​ രി​തോ​ഷി​കം ന​ല്‍​കി​യാ​ണ് മ​ണി​ക​ണ്ഠ​ന്‍ കാ​ര്യ​സാ​ദ്ധ്യം ന​ട​ത്തി​യ​ത്. ചെ​യ്ത ജോ​ലി​ക്ക് മ​ണി​ക​ണ്ഠ​ന് അനി​ല്‍ ത​മ്പി​യി​ല്‍ നി​ന്നു ല​ഭി​ച്ച​ത് മൂന്നു കോ​ടി രൂ​പ​. ഇ​തു​പ​യോ​ഗി​ച്ച് മ​ണി​ക​ണ്ഠ​ന്‍ ലോ​ണ്‍ അ​ട​വ് തീ​ര്‍​ത്തു.

പു​തു​താ​യി ര​ണ്ടു സ്ഥ​ല​വും ഒ​രു കാ​റും വാ​ങ്ങി. പു​തി​യ വീ​ടി​ന്‍റെ പ​ണി ആ​രം​ഭി​ച്ചു. ത​ന്‍റെ സ്വാ​ധീ​ന​വും കൂ​ര്‍​മബു​ദ്ധി​യും ഉ​പ​യോ​ഗി​ച്ച് അ​നി​ല്‍ ത​മ്പി​യെ​ന്ന ബി​സി​ന​സ് മാ​ഗ്‌​ന​റ്റ് പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ച്ച​തു നീ​ണ്ട ര​ണ്ടു​മാ​സം. ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​നി ഡോ​റ അ​റ​സി​യ ക്രി​പ്സി​ന്‍റെ വീ​ടും വ​സ്തു​വും ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യം വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച് അ​ന​ന്ത​പു​രി മ​ണി​ക​ണ്ഠ​ന്‍ (46) പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത് 2025 ജ​നു​വ​രി 17ന്. ഡോ​റ അ​മേ​രി​ക്ക​യി​ലാ​ണെ​ന്നും വീ​ടും വ​സ്തു​വും നോ​ക്കി ന​ട​ത്തു​ന്ന​ത് അ​മ​ര്‍​നാ​ഥ പോ​ള്‍ എ​ന്നൊ​രാ​ളാ​ണെ​ന്നും വ്യ​ക്ത​മാ​യ ധാ​ര​ണ വ​രു​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രു​ന്നു അ​നി​ല്‍ ത​മ്പി​യു​ടെ ച​ര​ടു​വ​ലി.


കൊ​ല്ലം പു​ന​ലൂ​ര്‍ സ്വ​ദേ​ശി​നി മെ​റി​ന്‍ ജേ​ക്ക​ബി​നെ (27) ഡോ​റ​യു​ടെ കൊ​ച്ചു​മ​ക​ളാ​യി മ​ണി​ക​ണ്ഠ​ന്‍റെ ഉ​റ്റ​സു​ഹൃ​ത്ത് തി​രു​മ​ല മു​ട​വ​ന്‍​മു​ക​ള്‍ സ്വ​ദേ​ശി സെ​യ്ദാ​ലി (47) യാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ഡോ​റ​യു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ക​ര​കു​ളം സ്വ​ദേ​ശി വ​സ​ന്ത (76) യെ ​ഡോ​റ​യാ​ണെ​ന്നു വ​രു​ത്താ​ന്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി സ​ബ് രജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു. ഇ​വ​രെ ഉ​പ​യോ​ഗി​ച്ച് ഡോ​റ​യു​ടേ​തെ​ന്ന രീ​തി​യി​ല്‍ വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മിച്ചു. വ​സ​ന്ത​യെ മ​ണി​ക​ണ്ഠ​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് സു​ഹൃ​ത്തും ക​ല്ല​യം വെ​ട്ടി​ക്കു​ഴി സ്വ​ദേ​ശി​യു​മാ​യ സു​നി​ല്‍​ബാ​ബു തോ​മ​സ് (42) ആ​യിരുന്നു. വ്യാ​ജ​മാ​യി ധ​ന​നി​ശ്ചയ ആ​ധാ​ര​വും വി​ല​യാ​ധാ​ര​വും ഉണ്ടാക്കിയെടുത്തതും ഇതിനായി സ​ഹാ​യം ന​ല്‍​കി​യ​തു മ​ണി​ക​ണ്ഠ​ന്‍റെ സ​ഹോ​ദ​ര​ന്‍ മ​ണ​ക്കാ​ട് ആ​റ്റു​കാ​ല്‍ പു​ത്ത​ന്‍​കോ​ട്ട ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം എം.​ആ​ര്‍. ഹി​ല്‍​സ് ഗ​ണ​പ​തി​ഭ​ദ്ര വീ​ട്ടി​ല്‍ സി.​എ. മ​ഹേ​ഷ് (44) ആയിരുന്നു. മെ​റി​ന്‍ ജേ​ക്ക​ബാ​ണ് പൈ​പ്പി​ന്‍​മൂ​ട് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​സേ​ന​ന് (76)വ​സ്തു​വും വീ​ടും വി​ല​യാ​ധാ​ര​മാ​യി എ​ഴു​തി ന​ല്‍​കി​യ​ത്. ച​ന്ദ്ര​സേ​നന്‍റെ മ​രു​മ​ക​നാ​ണ് പി​ടി​യി​ലാ​യ അ​നി​ല്‍ ത​മ്പി.


പ്ര​മാ​ദ​മാ​യ വ​സ്തു​ത​ട്ടി​പ്പ് കേ​സി​ല്‍ അ​ന​ന്ത​പു​രി മ​ണി​ക​ണ്ഠ​ന്‍, മെ​റി​ന്‍ ജേ​ക്ക​ബ്, മ​ഹേ​ഷ്, വ​സ​ന്ത, സു​നി​ല്‍​ബാ​ബു തോ​മ​സ്, ച​ന്ദ്ര​സേ​ന​ന്‍, സെ​യ്ദ​ലി, അ​നി​ല്‍ ത​മ്പി എ​ന്നി​വ​രാ​ണ് ഒ​ന്നു​മു​ത​ല്‍ എ​ട്ടു​വ​രെ​യു​ള്ള പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​നി ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും എ​ന്നാ​ല്‍ മാ​ത്ര​മേ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കു​ക​യു​ള്ളൂ​വെ​ന്നും മ്യൂ​സി​യം പോ​ലീ​സ് അ​റി​യി​ച്ചു.

District News

എം​വിഡി ​ഉ​ൾ​പ്പെ​ട്ട കേ​സി​ൽ തെ​ളി​വെ​ടു​പ്പും ര​ഹ​സ്യ​മാ​ക്കി

പൂ​വാ​ർ: ബൈ​പ്പാ​സി​ൽ കാ​ഞ്ഞി​രം​കു​ളം - പൂ​വാ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​സ്ഥ​ർ മു​ൻ താ​ൽ​കാ​ലി​ക ഡ്രൈ​വ​റെ കൂ​ട്ടു​പി​ടി​ച്ച് രാ​ത്രി കാ​ല​ങ്ങ​ളി​ൽ ലോ​റി​ത​ട​ഞ്ഞു പ​ണ​പ്പി​രി​വ് ന​ട​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​ തെ​ളി​വെ​ടു​പ്പും ചോ​ദ്യം ചെ​യ്യ​ലും ര​ഹ​സ്യ​മാ​ക്കി​യ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി മ​ണിക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​ച്ചു ന​ൽ​കി​യ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന ആ​ക്ഷേ​പവും ഉ​യ​രു​ന്നു. ‌


കാ​ഞ്ഞി​രം​കു​ളം​ ക​രി​ച്ച​ൽ സ്വ​ദേ​ശി ര​തീ​ഷി​നെ​യാ​ണ് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സും പൂ​വാ​ർ പോ​ലീ​സും ര​ഹ​സ്യ​മാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. കാ​ഞ്ഞി​രം​കു​ളം​ പോ​ലീ​സ് ശ​നി​യാ​ഴ്ച്ച രാ​വി​ലെ 11 മ​ണി​യോ​ടെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ ര​ഹ​സ്യ​മാ​യി ബൈ​പ്പാ​സി​ൽ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വൈ​കുന്നേരം അഞ്ചോ ടെ വീ​ണ്ടും ജ​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.​ ചൊ​വ്വാ​ഴ്ച രാ​വി​ലെ പൂ​വാ​റി​ൽ എ​ത്തി​ച്ച പ്ര​തി​യെ അ​ന്നു വൈ​കു​ന്നേ​രം ത​ന്നെ തി​രി​കെ ന​ൽ​കി ത​ടി ത​പ്പി.​‌ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​യ്ക്ക് രാ​ത്രി ക​രി​ങ്ക​ല്ലു​മാ​യി വ​ന്നു​മ​ട​ങ്ങു​ന്ന ടി​പ്പ​ർ ലോ​റി​ക​ളെ ത​ട​ഞ്ഞു നി​റു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ന​ധി​കൃ​ത​മാ​യി പ​ണം നേ​രി​ട്ടും ഗൂ​ഗി​ൾ​പേ വ​ഴി​യും പി​ടി​ച്ചു​വാ​ങ്ങിയ​താ​യി ലോ​റി ഡ്രൈ​വ​ർ​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ര​ണ്ടു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സെ​ടു​ത്തി​രു​ന്നു.


യൂ​ണി​ഫോം ധ​രി​ച്ച എം​വിഡി ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​സ്ഥ​രാ​യ ര​ണ്ടു പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു.​ ഒ​രു ഉ​ദ്യേ​ഗ​സ്ഥ​നോ​ടൊ​പ്പം മു​ൻ​ ഡ്രൈ​വ​ർ ര​തീ​ഷും ലോ​റി ത​ട​ഞ്ഞു പ​ണ​പി​രി​വ് ന​ട​ത്തു​ന്ന സ​മ​യം മ​റ്റൊ​രു ഉ​ദ്യേ​ഗ​സ്ഥ​ൻ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്‍റെ മു​ൻ സീ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മു​ൻ ഡ്രൈ​വ​ർ ര​തീ​ഷി​നെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​ന്നു​ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​


തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ര​തീ​ഷ് പോ​ലീ​സി​നോ​ടു സ​മാ​ന​മാ​യ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​താ​യാ​ണു പു​റ​ത്തു​വ​ന്ന വി​വ​രം.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​വിഡി ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​സ്ഥ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യും ര​തീ​ഷി​നെ ര​ണ്ടാം പ്ര​തി​യാ​ക്കി​യും കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ ഈ ദി​വ​സം സ​മാ​ന​മാ​യ പ​രാ​തി​യി​ൽ പൂ​വാ​ർ പോ​ലീ​സും കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ പൂ​വാ​ർ പോ​ലീ​സ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച ര​തീ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പേ​രിനു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം തി​രി​കെ ന​ൽ​കി.​


സം​ഭ​വ ദി​വ​സം ലോ​റി ത​ട​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട സ​മം മാ​സ്ക് ധ​രി​ച്ചി​രു​ന്ന ഉ​ദ്യേ​ഗ​സ്ഥ​ന്‍റെ ഫോ​ട്ടോ ലോ​റി ഡ്രൈ​വ​ർ മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ൺ പി​ടി​ച്ചു വാ​ങ്ങി ത​ല്ലി പൊ​ട്ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഫോ​ൺ പ​രാ​തി​കാ​ർ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ൽ തെ​ളി​വി​നാ​യി ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. എം​വിഡി ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം തെ​ളി​വു​ക​ളും പോ​ലീ​സിനു ല​ഭി​ച്ചി​ട്ടും ഉ​ദ്യേ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള അ​ണി​യ​റ നീ​ക്ക​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

District News

വ​യ​ലാ​ർ അ​വാ​ർ​ഡ് ഇ. ​സ​ന്തോ​ഷ് കു​മാ​റി​ന് സ​മ്മാ​നി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ വ​യ​ലാ​ർ രാ​മ​വ​ർ​മ പു​ര​സ്കാ​രം എ​ഴു​ത്തു​കാ​ര​ൻ ഇ. ​സ​ന്തോ​ഷ് കു​മാ​റി​ന് സ​മ്മാ​നി​ച്ചു. ന​മ്മു​ടെ കാ​ല​ത്തെ മ​നു​ഷ്യ​ർ പി​ൻ​കാ​ഴ്ച​ക​ൾ മാ​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന ക​ണ്ണാ​ടി​യു​മാ​യി നി​ര​ത്തി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രാ​ണെന്നു സ​ന്തോ​ഷ്കു​മാ​ർ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഭാ​വി​യി​ലേ​ക്കോ വ​ർ​ത്ത​മാ​ന​ത്തി​ലേ​ക്കോ പോ​ലും ദി​ശ കാ​ണി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന മു​ൻ​വ​ശ​ത്തെ ക​ണ്ണാ​ടി​ക​ൾ മ​നു​ഷ്യ​ർ സ്വ​യം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ വ​യ​ലാ​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ശ്രീ​കു​മാ​ര​ൻ ത​ന്പി, പ്ര​ഭാ​വ​ർ​മ, ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ, കെ.​വി മോ​ഹ​ൻ​കു​മാ​ർ, ബെ​ന്യാ​മി​ൻ തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ പ​തി​നൊ​ന്നു പേ​ർ ചേ​ർ​ന്നാ​ണ് "ത​പോ​മ​യി​യു​ടെ അ​ച്ഛ​ൻ’​എ​ന്ന നോ​വ​ലി​ലൂ​ടെ മ​ല​യാ​ള നോ​വ​ൽ സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ധു​നി​ക മു​ഖ​മാ​യ ഇ. ​സ​ന്തോ​ഷ്കു​മാ​റി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. ഒ​രു മ​നു​ഷ്യ​ന്‍റെ പ​രി​ഹാ​ര​മി​ല്ലാ​ത്ത കു​റ്റ​ബോ​ധ​ത്തെ​യും ന​മ്മു​ടെ കാ​ല​ത്ത് ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യി മാ​റി​യി​ട്ടു​ള്ള അ​ഭ​യാ​ന്വേ​ഷ​ണ​ത്തെ​യു​മാ​ണ് നോ​വ​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് സ​ന്തോ​ഷ്കു​മാ​ർ പ​റ​ഞ്ഞു.


ക​വി പ്ര​ഭാ​വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തി അം​ഗം ടി.​ഡി രാ​മ​കൃ​ഷ്ണ​ൻ നോ​വ​ലി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ട്ര​സ്റ്റ് അം​ഗം ഡോ. ​വി. രാ​മ​ൻ​കു​ട്ടി പ്ര​ശ​സ്തി​പ​ത്ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ബി. ​സ​തീ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​നു ശേ​ഷം വ​യ​ലാ​ർ ക​വി​ത​ക​ളു​ടെ നൃ​ത്താ​വി​ഷ്കാ​ര​വും ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

District News

കളഞ്ഞുകിട്ടിയ മാല അധ്യാപികയെ ഏൽപ്പിച്ച് മാതൃകയായി പഞ്ചമി


നേ​മം: സ്കൂ​ളി​ൽ നി​ന്നും ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല അ​ധ്യാ​പി​ക​യ്ക്ക് കൈ​മാ​റി പ​ഞ്ച​മി മാ​തൃ​ക​യാ​യി. നേ​മം വി​ക്ട​റി ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് സ് കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സു​കാ​രി പ​ഞ്ച​മി​യാ​ണ് മ​റ്റു കു​ട്ടി​ക​ൾ​ക്കും മാ​തൃ​ക​യാ​യ​ത്. സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ താ​മ​സി​ച്ചി​രു​ന്ന സെ​ന്‍റർ നേ​മം വി​ക്ട​റി സ്കൂ​ളാ​യി​രു​ന്നു.

അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്നാ​ണ് പ​ഞ്ച​മി​ക്ക് മാ​ല കി​ട്ടി​യ​ത്. ഉ​ട​നെ ക്ലാ​സ്സ്‌ ടീ​ച്ച​റാ​യ അ​തു​ല്യ​യെ അ​റി​യി​ക്കു​ക​യും പ്ര​ഥ​മ അ​ധ്യാ​പ​ക ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഇ​ന്ദു നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്യുകയായിരുന്നു. ഊ​രു​ട്ട​മ്പ​ലം, വേ​ലി​ക്കോ​ട് വൈ​ഗാ​ല​യ​ത്തി​ൽ കെ​എ​സ്ആ​ർടി​സി ജീ​വ​ന​ക്കാ​ര​നാ​യ സ​ജി​ത​കു​മാ​റി​ന്‍റെ​യും ദി​വ്യ​യു​ടെ​യും മ​ക​ളാ​ണ് പ​ഞ്ച​മി.

District News

ഷി​പ്പ് ടു ​ഷി​പ്പ് എ​ൽ​എ​ൻ​ജി ബ​ങ്ക​റിം​ഗ് യൂ​ണി​റ്റ് വിഴിഞ്ഞത്ത് ഉടന്‌ നടപ്പാകും

വി​ഴി​ഞ്ഞം: ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം ന​ൽ​കു​ന്ന ബ​ങ്ക​റിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കി വി​ജ​യം കൈ​വ​രി​ച്ച വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട തു​റ​മു​ഖം വീ​ണ്ടും ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്നു.

 

​ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഷി​പ്പ് ടു ​ഷി​പ്പ് എ​ൽ​എ​ൻ​ജി ബ​ങ്ക​റിം​ഗ് യൂ​ണി​റ്റ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. ഇ​ന്ത്യ മാ​രി​ടൈം വീ​ക്കി​ന്‍റെ ഭാ​ഗ​മാ​യി അ​ദാ​നി വി​ഴി​ഞ്ഞം പ്രൈ​വ​റ്റ് പോ​ർ​ട്ട് ലി​മി​റ്റ​ഡ്, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡു​മാ​യി പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം ഒ പ്പുവച്ചു. അ​ദാ​നി പോ​ർ​ട്സ് ആ​ൻ​ഡ് സ്പെ​ഷൽ ഇ​ക്ക​ണോ​മി​ക് സോ​ൺ സി​ഇ​ഒ അ​ശ്വ​നി ഗു​പ്ത​യും ബി​പി​സി​എ​ൽ ഗ്യാ​സ് ബി​സി​ന​സ് ഹെ​ഡ് രാ​ഹു​ൽ ട​ണ്ട​നും ത​മ്മി​ൽ ഔ​ദ്യോ​ഗി​ക ക​രാ​ർ കൈ​മാ​റി.

 

ബി​പി​സി​എ​ൽ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ജി.​ആ​ർ. വ​ത്സ, മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ർ ശു​ഭാ​ങ്ക​ർ സെ​ൻ, ബി​പി​സി​എ​ൽ ഐ ആൻ ഡ് ​സി ബി​സി​ന​സ് ഹെ​ഡ് മ​നോ​ജ് മേ​നോ​ൻ, എ​വിപി​പി​എ​ൽ സി​ഇ​ഒ പ്ര​ദീ​പ് ജ​യ​രാ​മ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഒപ്പുവയ്ക്കൽ ചടങ്ങുകൾ. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് എ​ൽ​എ​ൻ​ജി ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​മാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖം മാ​റും. വാ​ണി​ജ്യ സം​രം​ഭം എ​ന്ന​തി​ലു​പ​രി കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​യ്ക്കാ​നും നെ​റ്റ് സി​റോ എ​മി​ഷ​ൻ ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​മു​ള്ള ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടുവ​യ്പ്പ് കൂ​ടി​യാ​ണി​ത്. മ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി താ​മ​സി​യാ​തെ പ​ദ്ധ​തി യാ​ഥാ​ർഥ്യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

District News

ല​ത്തീ​ന്‍ സ​മു​ദാ​യം അ​വ​ഗ​ണ​ന​യു​ടെ പ​ടു​കു​ഴി​യി​ല്‍: ബി​ഷ​പ് ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍


നെ​യ്യാ​റ്റി​ന്‍​ക​ര : കേ​ള​ത്തി​ല്‍ ല​ത്തീ​ന്‍ സ​മു​ദാ​യം അ​വ​ഗ​ണ​ന​യു​ടെ പ​ടു​കു​ഴി​യി​ലെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍. നെ​യ്യാ​റ്റി​ന്‍​ക​ര ലോ​ഗോ​സ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ കേ​ര​ളാ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സ​മു​ദാ​യ സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷപ്.


ല​ത്തീ​ന്‍ സ​മു​ദാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 1947 ന്‍റെ മാ​ന​ദ​ണ്ഡം ഒ​രു ഉ​ത്ത​ര​വി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ അ​ന​ങ്ങു​ന്നി​ല്ല. മ​റ്റു സ​മു​ദാ​യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ത​ല​കു​നി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ല​ത്തീ​ന്‍ സ​മു​ദാ​യ​ത്തെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും ബി​ഷപ് കു​റ്റ​പ്പെ​ടു​ത്തി.

 

കെ​എ​ല്‍​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​റി ജെ ​തോ​മ​സ്, പാ​റ​ശാ​ല എം​എ​ല്‍​എ സി.​കെ. ഹ​രീ​ന്ദ്ര​ന്‍, കെ​എ​ല്‍​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​സ്, അ​ല്‍​മാ​യ ക​മ്മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​സ്.​എം. അ​നി​ല്‍​കു​മാ​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​തീ​ഷ് ആ​ന്‍റ​ണി, പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സി, കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഉ​ഷാ​രാ​ജ​ന്‍, ആ​ല്‍​ഫ്ര​ഡ് വി​ല്‍​സ​ണ്‍, ഡി​സി​എം​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് പ്ര​ഭു​ല്ല​ദാ​സ്, അ​ഗ​സ്റ്റ്യ​ന്‍, രാ​ജേ​ന്ദ്ര​ന്‍, അ​ഡ്വ രാ​ജു, രാ​ജ​ന്‍, ഫെ​ലി​ക്സ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഏ​ഴു രൂ​പ​ത​ക​ളി​ലാ​ണ് നി​ല​വി​ല്‍ സ​മു​ദാ​യ സ​മ്പ​ര്‍​ക്ക പ​രി​പാ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​രെ​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മ​റ്റു രൂ​പ​ത​ക​ളി​ലും പ​രി​പാ​ടി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് കെ​എ​ല്‍​സി​എ അ​റി​യി​ച്ചു.

District News

നിം​സ് സ്പെ​ക്ട്രം ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: നിം​സ് സ്പെ​ക്ട്രം ശി​ശു വി​ക​സ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​കു​പ്പ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ൻ​സ് കൗ​ൺ​സ​ലിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സൗ​ഹൃ​ദ ക്ല​ബ്ബ്‌ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കാ​യി ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

 

ശ്രീ​വി​വേ​കാ​ന​ന്ദ മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നിം​സ് സ്പെ​ക്ട്രം ഡ​യ​റ​ക്ട​റും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ പ്ര​ഫ (ഡോ.) ​എം.​കെ.​സി. നാ​യ​ർ ശി​ല്‍​പ്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ൻ​സ് കൗ​ൺ​സ​ലിം​ഗ് സെ​ല്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ഹാ​ബ്, ജോ​യി​ന്‍റ കോ-​ഓ​ര്‍​ഡി​നേ​റ്റ​ർ ശു​ഭ എ​സ്. നാ​യ​ർ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. നിം​സ് മെ​ഡി​സി​റ്റി ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​അ​ഞ്ജു കെ. ​നാ​യ​ർ, സീ​നി​യ​ർ ഡ​വ​ല​പ്പ്മെ​ന്‍റ​ൽ തെ​റാ​പ്പി​സ്റ്റ് സ്വ​പ്ന, ഡെ​വ​ല​പ്മെ​ന്‍റ​ൽ തെ​റാ​പ്പി​സ്റ്റ് ആ​ന്‍​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​മി​നി, ഡെ​വ​ല​പ്മെ​ന്‍റ​ൽ ന​ഴ്സ് കൗ​ൺ​സി​ല​ർ അ​ശ്വ​തി, അ​ഞ്ജ​ന, ഡ​യ​റ്റീ​ഷ്യ​ൻ അ​രു​ണി​മ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​യി​ച്ചു.

District News

ഗു​രു​ജ്യോ​തി പു​ര​സ്കാ​രം എ.​എ​സ്. മ​ൻ​സൂ​റി​ന് സമ്മാനിച്ചു

നേ​മം: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഗു​രു ജ്യോ​തി സം​സ്ഥാ​ന അ​ധ്യാ​പ​ക പു​ര​സ്ക്കാ​രം നേ​മം ഗ​വ യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ.​എ​സ്. മ​ൻ​സൂ​റി​ന് ല​ഭി​ച്ചു.


അ​ക്കാ​ദ​മി​ക് -ഇ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്ക്കാ​രം. ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ്, സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​ഗ​ത​ൻ, ഹി​സ്റ്റ​റി മാ​ൻ ഓ​ഫ് ഇ​ന്ത്യാ പു​ര​സ്കാ​ര ജേ​താ​വ് ജി. ​ജി​തേ​ഷ്, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ, ഡോ. ​അ​രു​ൺ ജി. ​കു​റു​പ്പ്, ത​ല​യ​ൽ മ​നോ​ഹ​ര​ൻ നാ​യ​ർ, ഗി​രീ​ഷ് പ​രു​ത്തി​മ​ഠം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

അ​മി​തഭാ​രം ക​യ​റ്റിയ ലോ​റി​ക​ള്‍ പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി


വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് പ​രി​ധി​യി​ല്‍ രാ​ത്രി​യി​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ പാ​റ​പ്പൊ​ടി ക​യ​റ്റി​യ ടാ​റ​സ് ലോ​റി​ക​ള്‍ ചീ​റി​പ്പാ​യു​ന്നുവെന്ന് ആക്ഷേപം. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യും പാ​സി​ല്ലാ​തെ​യും അ​മി​ത​ഭാ​രം ക​യ​റ്റി​യുമാ ണ് വാ​ഹ​ന​ങ്ങ​ളു​ടെ നെ​ട്ടോ​ട്ടം.

പാ​സ് ഇ​ല്ലാ​തെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഏ​ജ​ന്‍​സി​യും വെ​ള്ള​റ​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെന്നും ആരോപണമുണ്ട്. സ്റ്റേഷ​നി​ല്‍നി​ന്ന് പോ​ലീ​സ് വാ​ഹ​നം പു​റ​ത്തി​റ​ങ്ങു​ന്ന​തു നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വെ​ള്ള​റ​ട ഓ​ട്ടോ സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തും കൊ​ല്ല​ക്കു​ടി ക​യ​റ്റം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തും- ട​യ​ര്‍ ക​ട​യ്ക്ക് സ​മീ​പ​ത്തുമായി​ട്ടാ​ണ് ഏ​ജ​ന്‍​സി​ക​ള്‍ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്.

"ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍' സം​ഘം പോ​ലീ​സ് വാ​ഹ​നം വ​രു​ന്നു​ണ്ടോ എ​ന്നു​ള്ള വി​വ​രം ഉ​ട​ന്‍ ത​ന്നെ അ​ന​ധി​കൃ​ത​മാ​യി പാ​സ് ഇ​ല്ലാ​തെ പോ​കു​ന്ന ടാ​റ​സ് ലോ​റികളുടെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റു​ക​യും അ​വ​രി​ല്‍ നി​ന്നും ഫീ​സ് വാ​ങ്ങു​ക​യു​മാ​ണ് അ​വ​രു​ടെ രീ​തി. ഇ​വ​രെ​യെ​ല്ലാം മ​റി​ക​ട​ന്നാ​ണു പോ​ലീ​സ് ഇ​ന്ന​ലെ അ​ന​ധി​കൃ​ത​മാ​യി പാ​സ് ഇ​ല്ലാ​തെ അ​മി​ത ലോ​ഡ് ക​യ​റ്റി​വ​ന്ന മൂനനു ടോ​റ​സ് ലോ​റി​ക​ളെ പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി വി​ട്ട​യ​ച്ചത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, എ​സ്ഐ​മാ​രാ​യ ശ​ശി​കു​മാ​ര​ന്‍ നാ​യ​ര്‍, പ്ര​മോ​ദ്, അ​നി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളെ പി​ടി​കൂ​ടി പി​ഴ​ചു​മ​ത്തി താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ക​ള്‍ സ്വീ​ക​രി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സ്.

Latest News

Up